GENERAL NEWS
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. സന്തോഷ് കുമാര്‍
2026-11-25
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തീയതികള്‍ സംബന്ധിച്ച അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണന് കത്തയച്ച് സിപിഐ എംപി പി. സന്തോഷ് കുമാര്‍.നവംബര്‍ അവസാനിക്കാറായിട്ടും ശീതകാല സമ്മേളനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി. സന്തോഷ് കുമാര്‍ എംപി. സമ്മേളന തീയതികളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ സി.പി. രാധാകൃഷ്ണന് കത്തയച്ചു.നവംബര്‍ അവസാനിക്കാറായിട്ടും ശീതകാല സമ്മേളനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.2026 ഓഗസ്റ്റ് 13-നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാല്‍ ലോക്സഭയോ രാജ്യസഭയോ ഇതുവരെ ഔദ്യോഗികമായി പ്രോറോഗ് ചെയ്തിട്ടില്ലെന്നും സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി.സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കാറുള്ളത്. സമ്മേളന തീയതികള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാത്തത് എംപിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ പരിപാടികളും യാത്രകളും ആസൂത്രണം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പി. സന്തോഷ് കുമാര്‍ എംപി വ്യക്തമാക്കി.പാര്‍ലമെന്ററി കാര്യങ്ങളില്‍ സുതാര്യതയും ജനപ്രതിനിധികളുമായുള്ള കൂടിയാലോചനയും ഉറപ്പാക്കേണ്ടതുണ്ടെന്നും കത്തില്‍ ആവശ്യപ്പെട്ടു.സമ്മേളനത്തിന്റെ തീയതികള്‍ എത്രയും വേഗം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും എംപിമാര്‍ക്ക് മതിയായ മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്നും രാജ്യസഭാ അധ്യക്ഷനോട് സന്തോഷ് കുമാര്‍ അഭ്യര്‍ഥിച്ചു.സര്‍ക്കാരിന്റെ സൗകര്യത്തിനനുസരിച്ച് മാത്രം പാര്‍ലമെന്റിനെ വിളിച്ചുചേര്‍ക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും ജനങ്ങളുടെ പരമോന്നത ജനാധിപത്യ വേദിയായ പാര്‍ലമെന്റ് കീഴ്വഴക്കങ്ങളും സുതാര്യതയും പാലിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും എംപി കത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഉപരാഷ്ട്രപതി ഇടപെട്ട് സമ്മേളന തീയതികളില്‍ വ്യക്തത വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും സമ്മേളനം വൈകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയവും വനിതാ സംവരണവും നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
News
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
മിഷന് ചക്കക്കൊമ്പന് ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം ...
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
