GENERAL NEWS
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി
2026-11-25
ലോവര്‍ പ്രൈമറി സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 എന്നതില്‍ നിന്ന് 1:25 ആക്കി കുറയ്ക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന് . സംസ്ഥാനത്ത് നിലവില്‍ ആകെ 3.5 ലക്ഷം എല്‍.പി വിദ്യാര്‍ത്ഥികളും 18,856 അധ്യാപകരുമാണുള്ളത്. യഥാര്‍ത്ഥ കണക്കനുസരിച്ച് ഇപ്പോള്‍ തന്നെ 1:19 എന്ന അനുപാതത്തിലാണ് അധ്യാപകരുള്ളതെന്നും, അതിനാല്‍ അനുപാതം കുറച്ചാലും പുതിയ ഒഴിവുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു
ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തിനു ശേഷം ചേര്‍ന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശന് ഈ കാര്യം പറഞ്ഞത് . സമരക്കാരുടെ അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്റര് ഒഴിവുകള്‍ നികത്തുന്നത് വഴിയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, നിലവിലെ ലിസ്റ്റ് തീരുന്നതുവരെ പുതിയ വിജ്ഞാപനം ഇറക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിച്ചത് .നിലവിലില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും നടത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. റാങ്ക് ലിസ്റ്റില്‍ പേര് വരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയുണ്ടാകുന്നുണ്ടെന്നും ഇത് പതിവായി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത ഒഴിവുകളിലേക്ക് പി.എസ്.സി പരീക്ഷകള്‍ നടത്തുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു . കോണ്‍ഗ്രസിനുള്ളിലെ വാക്പോരുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ പ്രതികരിക്കാനില്ലെന്നും കെ.പി.സി.സി അധ്യക്ഷനും സംഘടനാ നേതൃത്വവും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാധ്യമങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം കൂടുതല്‍ വഷളാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, സമവായത്തിനായുള്ള ചര്‍ച്ചകളും ശ്രമങ്ങളും തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു .
News
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. ...
മിഷന് ചക്കക്കൊമ്പന് ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം ...
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
