GENERAL NEWS
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ആഘോഷങ്ങള്‍ 1 വര്‍ഷം നീണ്ടു നില്‍ക്കുന്നതെന്ന് രൂപത
2026-11-25
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തരരജത ജൂബിലിക്ക് തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ തിരി തെളിഞ്ഞു. കൊല്ലം രൂപതയുടെ ആധുനിക ശില്പി ദൈവദാസന്‍ ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ സ്ഥാപിച്ച സെമിനാരിയുടെ ശതോത്തര രജത ജൂബിലി ആഘോഷത്തിന് കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ്സ് സ്‌കൂളില്‍ നടന്ന പ്രാര്‍ഥനയില്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി തിരികൊളുത്തി സെമിനാരി റെക്ടര്‍ ഫാ. സിയോന് കൈമാറി.
ലാറ്റിന്‍, ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേക പരിശീലനവും ക്രൈസ്തവ ധാര്‍മികതയുടെ ആദ്യപാഠങ്ങളും വിശുദ്ധ ഗ്രന്ഥവും സ്വായത്തമാക്കിയ സെമിനാരി വിദ്യാര്‍ഥികളാണ് പിന്നീട് വൈദികരായി കൊല്ലം, കോട്ടാര്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പുനലൂര്‍, കുഴിത്തുറൈ തുടങ്ങിയ രൂപതകളില്‍ ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലായി അജപാലന ശുശ്രൂഷകള്‍ നിര്‍വഹിച്ചതെന്നും ദൈവദാസന്‍ ബിഷപ് ബെന്‍സിഗര്‍, ദൈവദാസന്‍ ബിഷപ് ജെറോം, ബിഷ്പ് ജോസഫ് ജി. ഫെര്‍ണാണ്ടസ്, ബിഷപ് സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുവെന്നും രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ബൈജു ജൂലിയന്‍, മോണ്‍. വിന്‍സെന്റ് മച്ചാഡോ, ചാന്‍സലര്‍ ഫാ. ജെറി ഐസക്, ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സില്‍വി ആന്റണി, സെമിനാരി റെക്ടര്‍ ഫാ. സിയോന്‍, പിആര്‍ഒ ഫാ. ലാസര്‍ എസ്. പട്ടകടവ്, പ്രോക്യൂറേറ്റര്‍ ഫാ. ജോളി ഏബ്രഹാം, ഫാ കോളജ് മാനേജര്‍ ഫാ. ജോസഫ് ജോണ്‍, ഫാ. സേവ്യര്‍ ലാസര്‍ തുടങ്ങി നിരവധിപേര്‍ ശതോത്തര രജത ജൂബിലി ആഘോഷ തിരി തെളിയിക്കലില്‍ പങ്കാളികളായി. തുടര്‍ന്ന് ജൂബിലി പതാകയും തിരിയും ആഘോഷമായി സെന്റ് റാഫേല്‍ സെമിനാരിയിലേക്ക് കൊണ്ടുവന്നു. സെമിനാരി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ അധ്യാപകര്‍, സന്യാസിനികള്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കാളികളായി. കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ത്രീവര്‍ഷ ആഘോഷങ്ങളോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളില്‍ വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കൊല്ലം രൂപത അസോസിയേറ്റ് പിആര്‍ഒ ജോര്‍ജ് എഫ് സേവ്യര്‍ അറിയിച്ചു.
News
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. ...
മിഷന്‍ ചക്കക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം ...
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
