GENERAL NEWS
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
2026-11-25
കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയിലെ സിപിഎം പ്രവര്ത്തകന് സി.വി. ധനരാജ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
സിപിഎം പ്രവര്ത്തകന് സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവര്‍ക്കാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ വീതം പിഴയും വിധിച്ചത്.വിവിധ കുറ്റങ്ങള്‍ക്കായി വിധിച്ച അഞ്ചുവര്‍ഷവും നാലുമാസവും തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുക. എല്ലാ ശിക്ഷകളും വെവ്വേറെ അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്.
പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ അഞ്ചുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക ധനരാജിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട ധനരാജിനും രണ്ട് കുട്ടികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
2016 ജൂലൈ പതിനൊന്നിനാണ് നാടിനെ നടുക്കിയ ധനരാജ് കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ധനരാജിനെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടര്ന്നെത്തിയ സംഘം വീടിന് മുന്നില്‍വച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നില്‍വച്ചായിരുന്നു കൊലപാതകം.
കൊലപാതകം നടന്ന് പത്തുവര്‍ഷത്തിനുശേഷമാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. വിധി കേള്‍ക്കാന്‍ സിപിഎം നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കോടതിയിലെത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
News
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. ...
മിഷന് ചക്കക്കൊമ്പന് ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം ...
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
