GENERAL NEWS
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം അമേരിക്കയിലെ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍
2026-11-25
അമേരിക്കയിലെ മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.ഗള്‍ഫ് ഓഫ് മെക്സിക്കോയിലാണ് അപകടമുണ്ടായത്.തീരപ്രദേശത്തിന് സമീപം ഉണ്ടായ അപകടത്തില്‍ വിമാനം കടലില്‍ പതിക്കുകയായിരുന്നു.
അമേരിക്കയിലെ മിസിസിപ്പി തീരത്ത് ചെറുവിമാനം കടലില്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ന്യൂ ഓര്ലിയന്സില്നിന്ന് ഫ്ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലേക്ക് പോയ സെസ്ന 210 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മിസിസിപ്പിയിലെ ഹോണ്‍ ഐലന്‍ഡിന് സമീപം ഗള്‍ഫ് ഓഫ് മെക്സിക്കോയിലാണ് വിമാനം തകര്‍ന്നുവീണത്.അമേരിക്കയിലെ മിസിസിപ്പി തീരത്ത് ചെറുവിമാനം കടലില്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ചു. ന്യൂ ഓര്ലിയന്സില്നിന്ന് ഫ്ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലേക്ക് പോയ സെസ്ന 210 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മിസിസിപ്പിയിലെ പാസ്കഗൗളയ്ക്കും ഹോണ്‍ ഐലന്‍ഡിനും ഇടയിലുള്ള ഗള്‍ഫ് ഓഫ് മെക്സിക്കോ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ലൈഫ് ജാക്കറ്റുകളും കടലില്‍ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിമാനത്തിനുള്ളില്‍നിന്ന് ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ നാല് മുതിര്‍ന്നവരും രണ്ട് കുട്ടികളുമാണുള്ളത്.വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും അപകടത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് അധികൃതര്‍ രംഗത്തെത്തി.
News
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. ...
മിഷന് ചക്കക്കൊമ്പന് ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
