VIEWPOINT
നമ്പര്‍ വണ്‍ കേരളം എന്നേക്കുമായി വിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്
2024-07-04

കേരളത്തിലെ ജനങ്ങള്‍ ഒട്ടൊക്കെ അഭിമാനത്തോടെ സംസ്ഥാനത്തെക്കുറിച്ച് നിരന്തരമായി പറയുന്നത് പ്രബുദ്ധ കേരളമെന്നാണ്. ലോകത്തിലെ സകല രാജ്യങ്ങളിലും, മെഡിക്കല്‍-എന്‍ജിനീയറിംഗ്- സാങ്കേതിക വിദഗ്ദ സേവനരംഗത്ത് മലയാളികളുടെ സാന്നിധ്യമുള്ളതിനാല്‍ ഒരു പരിധി വരെ അത് യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് പുകള്‍പെറ്റ് ഈ സംസ്ഥാനത്ത് നിന്ന് പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത് അവര്‍ക്ക് ഇവിടെ മെച്ചപ്പെട്ട വിദ്യാഭ്യാസവും, തത്തുല്യമായ ജീവിതനിലവാരങ്ങള്‍ കെട്ടിപ്പടുക്കാന്‍ പോന്ന സാഹചര്യങ്ങളുമില്ലാത്തതിനാലാണെന്നത് ഒരു വസ്തുത തന്നെയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയ്ക്ക് 3 ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികളാണ് പഠനത്തിനും, ജോലിക്കുമായി കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയത്. പ്രതിവര്‍ഷം അത് ഇരട്ടിയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 2018ല്‍ ഒരുലക്ഷത്തി മുപ്പതിനായിരത്തോളം പേര്‍ കേരളം വിട്ടപ്പോള്‍ അഞ്ച് വര്ഷങ്ങള്‍ക്കുള്ളില്‍ ഈ എണ്ണം ഇരട്ടിയിലധികമായി. കേരള മൈഗ്രേഷന്‍ സര്‍വേ 2023 അനുസരിച്ച് കേരളത്തില്‍നിന്നുള്ള മൊത്തം കുടിയേറ്റക്കാരുടെ എണ്ണം 22 ലക്ഷമാണ്. 2018 കാലത്ത് മൈഗ്രേഷന്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തിയങ്കിലും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അവരില്‍ പലരും മടങ്ങി കേരളത്തിലെത്തി, എന്നാല്‍ ഇപ്പോള്‍ വീണ്ടും വിദേശ കുടിയേറ്റം അനിതരസാധാരണമായി വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ 11.3 ശതമാനവും വിദ്യാര്‍ത്ഥികളാണ് എന്നതാണ് ശ്രദ്ദിക്കേണ്ട വസ്തുത.
ഉന്നത വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജോലിയുമാണ് പലരെയും വിദേശരാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെങ്കിലും ഇവരില്‍ പലരും പെര്‍മനന്റ് റസിഡന്‍സി നേടി അവിടെ തന്നെ സ്ഥിര താമസമാക്കുന്ന പതിവാണ് കാണുന്നത്. 2023-ല്‍ മാത്രം വിദേശ വിദ്യാഭ്യാസത്തിനായി കേരളം വിട്ടത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളാണ് അവരില്‍ പലരും ഇതേ രീതികള്‍ പിന്തുടരുകയാണ്.
എറണാകുളം, കോട്ടയം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലായി വിദശത്തേക്ക് ചേക്കേറുന്നത്. 2023-ല്‍ എറണാകുളം ജില്ലയില്‍ നിന്ന് മാത്രം വിദേശത്തേക്ക് പോയത് 43,990 പേര്‍. തൃശൂര് നിന്ന് 35873 പേരും കോട്ടയത്ത് നിന്ന് 35382 പേരുമാണ് 2023ല്‍ വിദേശത്തേക്ക് പോയത്. തിരുവനന്തപുരത്ത് നിന്ന് 4887 പേരും, കാസര്‍ഗോട് 4391 പേരും, വയനാട് നിന്ന് 3750 പേരും ഇതേവര്‍ഷം വിദേശത്തേക്ക് ചേക്കേറി. വ്യക്തിപരമായി അവര്‍ക്കൊക്കെ നേട്ടം തന്നെയാണെങ്കിലും, കേരളത്തില്‍ ലഭിക്കേണ്ട ഇവരുടെ സേവനങ്ങളും, സാന്നിദ്ധ്യവും നഷ്ടമായിപ്പോകുന്നത് സംസ്ഥാനത്തിന് അങ്ങേയറ്റം നഷ്ടം തന്നെയാണ്. ഈ കാര്യങ്ങളെ ഊന്നിപ്പറഞ്ഞുകൊണ്ട് മുമ്പ് കത്തോലിക്കാ സഭാ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ ആശങ്ക പങ്കുവെച്ചിരുന്നു. ഇത് സീറോ മലബാര്‍ സഭയുടെ മാത്രം പ്രശ്നമല്ലെന്നും, കേരളത്തിലെ യുവജനങ്ങളുടെ മുഴുവന്‍ പ്രശ്നമാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തക്കൊണ്ടായിരുന്നു പെരുന്തോട്ടം പിതാവ് പ്രസംഗിച്ചത്. എന്നിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാതെ മുമ്പോട്ട് പോകുകയാണ്.
പെരുന്തോട്ടം പിതാവ് പറഞ്ഞതുപോലെ, ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്നു തോന്നലില്‍ നിന്നാണ് ഇവിടെനിന്ന് രക്ഷപെടണമെന്ന് ചിന്ത പലര്‍ക്കുമുണ്ടാകുന്നത്. എന്നാല്‍ അത്തരം തോന്നലുകള്‍ക്കപ്പുറത്ത് ഇവിടെ മെച്ചപ്പെട്ട രീതിയിലുള്ള വിദ്യാഭ്യാസവും, മികച്ച ജോലി ചെയ്യാനും, ജീവിച്ചു വിജയിക്കാനും കഴിയുന്ന സാഹചര്യമുണ്ട് എന്ന് തലമുറകള്‍ക്ക് ബോധ്യപ്പെടണം. അതിനുള്ള ഉത്തരവാദിത്തം പ്രധാനമായും ഇവിടെ ഭരിക്കുന്ന സര്‍ക്കാരിന് തന്നെ ആണ്. അത്തരം ചില പ്രതീക്ഷകള്‍ ഉയര്‍ന്ന് വന്ന കാലഘട്ടം ആയിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന അഞ്ച് വര്‍ഷങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന് തുടര്‍ ഭരണം ലഭിക്കാതിരിക്കുകയും പിന്നീട് വന്ന സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ അവര്‍ പുലര്‍ത്തി പോന്ന നയങ്ങള്‍ തന്നെ പിന്നീടുള്ള വര്‍ഷങ്ങളിലും തുടര്‍ന്ന് വരുന്നത് കേരളത്തിലെ യുവത്വത്തെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്തായാലും മാറ്റത്തിന്റെ ചില സൂചനകള്‍ നല്കിയ കേരളത്തിലെ കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ ഫലം കണ്ട് കേരളത്തിന് യുവതീ യുവാക്കള്‍ക്ക് അല്പം പ്രതീക്ഷ വന്ന് തുടങ്ങിയിട്ടുണ്ട് എന്നുംപറയാതെവയ്യ.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
