GENERAL NEWS
ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ
2026-11-07
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ ഇ.ഡി യുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ കര്‍ണാടക ഹൈ കോടതിയുടെ രൂക്ഷ വിമര്‍ശനം.കണ്ണില്‍ കാണുന്നതും ശ്രദ്ധയില്‍പ്പെടുന്നതെന്തും അന്വേഷിക്കാന്‍
ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ലെന്ന് കര്‍ണാടക ഹൈക്കോടതി. എന്തും ഏതും അന്വേഷിക്കാനുള്ള അധികാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനില്ലെന്നും കോടതി നിരീക്ഷിച്ചു.
.കോണ്‍ഗ്രസ് എം.എല്‍.എ കെ.വൈ. നഞ്ചെഗൗഡയ്ക്കും മറ്റ് ചിലര്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസും തുടര്‍നടപടികളും റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം..കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇ.ഡിയുടെ അധികാരം സ്വതന്ത്രമല്ലെന്നും മറ്റൊരു കുറ്റകൃത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. അടിസ്ഥാന കുറ്റകൃത്യം നിലനില്‍ക്കുന്നില്ലെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസും തുടരാനാകില്ലെന്ന് ജസ്റ്റിസ് എം.ഐ. അരുണിന്റെ ബെഞ്ച് നിരീക്ഷിച്ചു. കോലാര്‍-ചിക്കബല്ലാപുര ജില്ലാ സഹകരണ പാല്‍ ഉല്‍പാദക യൂണിയനിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇ.ഡി അന്വേഷിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന ഭൂമി തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിച്ചിരുന്നു. ഈ നടപടി അന്തിമമായ സാഹചര്യത്തില്‍ അതിന്റെ പേരില്‍ ഇ.ഡിക്ക് അന്വേഷണം തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നിശ്ചിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണ ഏജന്‍സി എഫ്.ഐ.ആറോ ഔദ്യോഗിക പരാതിയോ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇ.ഡിയുടെ ഇടപെടല്‍ സാധ്യമാകുക. സ്വന്തം നിലയില്‍ സംശയത്തിന്റെ പേരില്‍ അന്വേഷണം ആരംഭിക്കാനോ സ്വകാര്യ പരാതി അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാനോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ നഞ്ചെഗൗഡ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഇ.സി.ഐ.ആറും തുടര്‍നടപടികളും കോടതി റദ്ദാക്കി. സ്വത്തുക്കള്‍ പിടിച്ചെടുത്ത നടപടി ശരിവെച്ച അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ ഉത്തരവും റദ്ദാക്കി. പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു
News
സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...
പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...
ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...
ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ അറസ്റ്റില്‍ ...
കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.
കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...
വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്‌സൈസ് കമ്മീഷണര്‍
