GENERAL NEWS
ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, വിവരദാതാക്കള്‍ക്കും കുടുംബത്തിനും സുരക്ഷിതമായി താമസം മാറാനും സഹായം, ഇറാന്റെ ആണവനിലയങ്ങളും ശാസ്ത്രജ്ഞരും നിരീക്ഷണത്തില്‍
2026-11-07
ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കയുടെ പുതിയ നീക്കം. വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചു. വിവരദാതാക്കള്‍ക്കും കുടുംബത്തിനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള സഹായവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ തേടിയാണ് അമേരിക്കയുടെ നീക്കം. ആണവനിലയങ്ങള്‍, അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അമേരിക്ക പ്രധാനമായും തേടുന്നത്.വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം നല്‍കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രഖ്യാപനം. ഏകദേശം 174 കോടി രൂപ വരും ഈ തുക.പാരിതോഷികത്തിന് പുറമെ വിവരദാതാക്കളുടെ സുരക്ഷയ്ക്കും പ്രത്യേക പരിഗണനയുണ്ട്. തിരിച്ചറിയല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സുരക്ഷാ ഭീഷണി നേരിടുന്നവര്‍ക്ക് കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള സഹായം നല്‍കുമെന്നും അമേരിക്ക അറിയിച്ചു.റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. സുരക്ഷിതമായ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ കൈമാറാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ ആണവപദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവും സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം തുടരുകയാണ്. ഇറാന്റെ ആണവപദ്ധതി ആണവായുധ നിര്‍മ്മാണത്തിലേക്ക് നീങ്ങുമെന്ന ആശങ്കയാണ് അമേരിക്ക ഉയര്‍ത്തുന്നത്. എന്നാല്‍ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ നിലപാട്.
ഇറാന്റെ ആണവനിലയങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ആണവപദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കവും ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക
News
സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്സില്‍ പ്രൗഢഗംഭീര ...
പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന് നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...
ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്ക്കതിരെ
ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന് അറസ്റ്റില്‍ ...
കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.
കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില് 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...
വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്സൈസ് കമ്മീഷണര്‍
