GENERAL NEWS
കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില് 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി
2026-11-07
കര്‍ണാടകയിലെ പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദനീയമായതിലും അധികം എഥനോള്‍ അളവ് കണ്ടെത്തിയതില്‍ ഗൗരവകരമായ ആരോപണം ഉയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി . പെട്രോളില്‍ അനുവദനീയമായ 20 ശതമാനത്തിലധികം എഥനോള്‍ ചേര്‍ത്ത് പ്രമുഖ എണ്ണക്കമ്പനികള്‍ വിതരണം ചെയ്യുന്നുവെന്നാണ് ആരോപിച്ചത് . കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ 31.2 ശതമാനം എത്തനോള്‍ കണ്ടെത്തിയ ലാബ് പരിശോധനാ ഫലങ്ങളിലാണ് ആരോപണം. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആരോപണം തള്ളി .
കര്‍ണാടകയിലെ ഏഴ് ജില്ലകളില്‍നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. അംഗീകൃത ലബോറട്ടറിയില്‍ പരിശോധിച്ച 14 സാമ്പിളുകളില്‍ 11 എണ്ണത്തിലും എഥനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലാണെന്നാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട വിവരം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമ്പിളില്‍ 31.2 ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സാമ്പിളില്‍ 30.5 ശതമാനവും എഥനോള്‍ കണ്ടെത്തിയതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇരുപത് ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ എന്ന ഋ20 മാനദണ്ഡം മറികടന്ന് ഇന്ധനം വിതരണം ചെയ്യുന്നത് വാഹനങ്ങളുടെ മൈലേജിനെ ബാധിക്കുമെന്നും അറ്റകുറ്റപ്പണികളുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്കി. പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിലെ എഥനോള്‍ അളവ് വ്യക്തമാക്കുന്ന ലേബലുകള്‍ ഇല്ലാത്തതിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതേസമയം, ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികള്‍ രംഗത്തെത്തി. പരിശോധനയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടിക്രമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നാണ് കമ്പനികളുടെ വിശദീകരണം. രാജ്യത്ത് വിതരണം ചെയ്യുന്ന ഋ20 പെട്രോള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി. പെട്രോളിലെ യഥാര്‍ഥ എഥനോള്‍ അളവ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അനുവദനീയമായ പരിധി മറികടന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
News
സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്സില്‍ പ്രൗഢഗംഭീര ...
പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന് നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...
ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...
ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്ക്കതിരെ
ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന് അറസ്റ്റില്‍ ...
കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.
വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്സൈസ് കമ്മീഷണര്‍
