GENERAL NEWS

ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ അറസ്റ്റില്‍ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തി, ട്രംപിനെ ലക്ഷ്യമിട്ട് വാഷിങ്ടണിലെത്തിയെന്ന് വെളിപ്പെടുത്തല്‍

2026-11-07

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് വൈറ്റ് ഹൗസിന് സമീപം അറസ്റ്റില്‍. വെനസ്വേലന്‍ സ്വദേശിയായ 26-കാരനെ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളുമായി മോഷ്ടിച്ച വാഹനത്തില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ യു.എസ്. സീക്രട്ട് സര്‍വീസ് അന്വേഷണം ശക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വൈറ്റ് ഹൗസിന് സമീപം ആയുധങ്ങളുമായി എത്തിയ യുവാവ് അറസ്റ്റില്‍. വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ ക്രിനോസാണ് യു.എസ്. സീക്രട്ട് സര്‍വീസിന്റെ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന മോഷ്ടിച്ച വാഹനത്തില്‍നിന്ന് മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തി.നവംബര്‍ അഞ്ചിന് രാത്രി വാഷിങ്ടണിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തത്. രാത്രി നീല ഫോര്‍ഡ് എഫ്-150 പിക്കപ്പ് വാഹനത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ സമീപിക്കുകയായിരുന്നു. ആയുധങ്ങളുണ്ടോയെന്ന ചോദ്യത്തിന് യുവാവ് സമ്മതം മൂളുകയും കൈകൊണ്ട് തോക്കിന്റെ ആംഗ്യം കാണിക്കുകയും ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എആര്‍-15 റൈഫിള്‍, മാക്-10 പിസ്റ്റള്‍, ഗ്ലോക്ക് 43 എക്‌സ് പിസ്റ്റള്‍ എന്നിവയും വെടിയുണ്ടകളും കണ്ടെത്തി. വാഹനം മോഷണം പോയതായി നേരത്തെ പരാതി ലഭിച്ചിരുന്നതായും വ്യക്തമായി. ഒരു മാസം മുമ്പാണ് ആയുധങ്ങള്‍ വാങ്ങിയതെന്നും വാഹനത്തിലാണ് താമസിച്ചിരുന്നതെന്നും യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.ട്രംപിനെ വധിക്കാന്‍ വാഷിങ്ടണിലെത്തണമെന്ന് മറ്റോരാളില്‍ നിന്ന്  നിര്‍ദേശം ലഭിച്ചെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. 2024 മാര്‍ച്ചില്‍ ടെക്‌സസ് അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചയാളാണ് പ്രതിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. തോക്കുകള്‍ നിയമവിരുദ്ധമായി കൊണ്ടുനടന്നതിനും രജിസ്റ്റര്‍ ചെയ്യാത്ത ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെച്ചതിനും മോഷ്ടിച്ച വാഹനം ഉപയോഗിച്ചതിനും ഉള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.വാഷിങ്ടണിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ കസ്റ്റഡിയില്‍ തുടരാന്‍ ഉത്തരവിട്ടു. കേസില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. തിങ്കളാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. 








News

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...

ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ

കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.

കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...

വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്‌സൈസ് കമ്മീഷണര്‍

VIDEO NEWS

ഉറുഗ്വേയില്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന്റെ കനത്ത പ്രഹരത്തില്‍ ഞെട്ടി ഇറാന്‍.

ബില്ലി ഗ്രഹാം ശതകോടികളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ സുവിശേഷ സന്ദേശം

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU