GENERAL NEWS

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര തുടക്കം....വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കണം: കര്‍ദിനാള്‍ ആന്റണി പൂള

2026-11-07

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര തുടക്കം....വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കണമെന്ന് സമ്മേളനം  ഉദ്ഘാടനം ചെയ്ത് സി.ബി.സി.ഐ. പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള.

കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പാലാ സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രൗഢഗംഭീരമായ തുടക്കം. ഉന്നത വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വിദ്യാഭ്യാസത്തിന്റെ മാനവിക മുഖവും സാമൂഹിക പരിവര്‍ത്തന ശക്തിയും മുഖ്യ ചര്‍ച്ചയായി.

സമ്മേളനാം  ഉദ്ഘാടനം ചെയ്ത  സി.ബി.സി.ഐ. പ്രസിഡന്റും ഹൈദരാബാദ് മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ഡോ  ആന്റണി പൂള, സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. വിദ്യാഭ്യാസം കേവലം അറിവ് നേടാനുള്ള ഉപാധി മാത്രമല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാനും സമൂഹത്തെ പരിവര്‍ത്തനം ചെയ്യാനുമുള്ള ഏറ്റവും ശക്തമായ ആയുധമാണെന്ന് കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

ഒരു പ്ലാറ്റിനം ജൂബിലി എന്നത് സ്ഥാപനത്തിന്റെ കാലയളവ് ആഘോഷിക്കല്‍ മാത്രമല്ല; മറിച്ച് നന്ദിയോടെ ഭൂതകാലത്തെ ഓര്‍മ്മിക്കാനും സത്യസന്ധതയോടെ സ്വയം വിലയിരുത്താനും ധൈര്യത്തോടെ ഭാവിയെ വിഭാവനം ചെയ്യാനുമുള്ള ക്ഷണമാണ്. വിദ്യാഭ്യാസത്തിന്റെ രൂപാന്തരീകരണ ശക്തി എന്താണെന്ന് എന്റെ സ്വന്തം ജീവിതം എന്നെ പഠിപ്പിച്ചു. സാധാരണ ദളിത് കുടുംബത്തില്‍ ജനിച്ച എനിക്ക് ബാല്യത്തില്‍ കടുത്ത ദാരിദ്ര്യവും സാമൂഹിക വിവേചനവും നേരിടേണ്ടിവന്നു. പഠനം അസാധ്യമായി തോന്നിയ വേളകളിലൊക്കെ മിഷനറിമാരുടെ കാരുണ്യവും നിസ്വാര്‍ത്ഥ സേവനവുമാണ് തുണയായത്, എന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും കൈത്താങ്ങാകുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയ പൂര്‍ണ്ണമാകുന്നതെന്നും, കഴിഞ്ഞ 75 വര്‍ഷമായി സേവ്യര്‍ ബോര്‍ഡ് നിര്‍വ്വഹിക്കുന്നത് ഈ വലിയ മാനവിക ദൗത്യമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി റോജി എം ജോണ്‍, വിദ്യാഭ്യാസം എന്നത് കേവലം മാര്‍ക്കുകളോ ബിരുദങ്ങളോ നേടലല്ല, മറിച്ച് ഉത്തമരായ മനുഷ്യരെ വാര്‍ത്തെടുക്കലാണെന്ന് വ്യക്തമാക്കി. റാങ്കിംഗുകള്‍ക്കും അക്രഡിറ്റേഷനുകള്‍ക്കും പ്ലേസ്‌മെന്റുകള്‍ക്കും മാത്രം മുന്‍ഗണന നല്‍കുന്ന ഇക്കാലത്ത് ഈ മൂല്യാധിഷ്ഠിത കാഴ്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കുന്നതിലും ജനാധിപത്യവല്‍ക്കരിക്കുന്നതിലും ക്രൈസ്തവ മിഷനറിമാര്‍ നല്‍കിയ സംഭാവനകള്‍ ചരിത്രപരമാണ്. 1864ല്‍ വി. കുര്യാക്കോസ് ഏലിയാസ് ചാവറ മുന്നോട്ടുവെച്ച 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന വിപ്ലവകരമായ ആശയം വിദ്യാഭ്യാസവും സാമൂഹിക പരിവര്‍ത്തനവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ തെളിവായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു.

സി.ബി.സി.ഐ. വിദ്യാഭ്യാസസാംസ്‌കാരിക കമ്മീഷന്‍ അധ്യക്ഷനും നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പുമായ ഡോ  ഏലിയാസ് ഗോണ്‍സാല്‍വസ് ജൂബിലി അനുഗ്രഹ പ്രഭാഷണം നടത്തി. ധാര്‍മികതയിലും സ്‌നേഹത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. പാലാ രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ജൂബിലി സന്ദേശം നല്‍കി. സേവ്യര്‍ ബോര്‍ഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീണ്‍ മാര്‍ട്ടിസ് എസ്.ജെ. സ്വാഗതവും വൈസ് പ്രസിഡന്റ് പ്രൊഫ. സിസ്റ്റര്‍ പേള്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക സുവനീര്‍, സേവ്യര്‍ ബോര്‍ഡിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം, സേവ്യര്‍ ബോര്‍ഡ് ഡയറക്ടറി എന്നിവ വേദിയില്‍ പ്രകാശനം ചെയ്തു. സേവ്യര്‍ ബോര്‍ഡിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റുമാരെയും മുന്‍ സെക്രട്ടറി ജനറല്‍മാരെയും ചടങ്ങില്‍ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന 'സേവ്യര്‍ ബോര്‍ഡ് എക്‌സലന്‍സ് അവാര്‍ഡുകള്‍' യോഗത്തില്‍ സമ്മാനിച്ചു. കൂടാതെ സേവ്യര്‍ ബോര്‍ഡ് വീക്കിനോടനുബന്ധിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുള്ള 'ബെസ്റ്റ് പെര്‍ഫോമിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ്', ഫാക്കല്‍റ്റി കാറ്റഗറി ഉപന്യാസ രചന അവാര്‍ഡ്, സ്റ്റുഡന്റ് കാറ്റഗറി ഉപന്യാസ രചന അവാര്‍ഡ്, സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ എന്നിവയും വിതരണം ചെയ്തു.








News

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...

ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ

ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ അറസ്റ്റില്‍ ...

കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.

കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...

വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്‌സൈസ് കമ്മീഷണര്‍

VIDEO NEWS

ഉറുഗ്വേയില്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന്റെ കനത്ത പ്രഹരത്തില്‍ ഞെട്ടി ഇറാന്‍.

ബില്ലി ഗ്രഹാം ശതകോടികളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ സുവിശേഷ സന്ദേശം

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU