GENERAL NEWS

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ഖമനേയിയുടെ കത്ത്, ഇറാന്‍ സുരക്ഷാ മേധാവി മോസ്‌കോയിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തി

2026-11-07

റഷ്യയില്‍ നിന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ കത്തുമായി സുരക്ഷാ മേധാവി മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കണ്ടതായാണ് വിവരം. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ തകര്‍ന്ന വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് സൂചന.

റഷ്യയുടെ അത്യാധുനിക എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ വീണ്ടും ശ്രമം ശക്തമാക്കുന്നു. ഇതിനായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അയച്ച വ്യക്തിഗത കത്തുമായാണ് സുരക്ഷാ മേധാവി മൊഹ്‌സന്‍ റെസായി മോസ്‌കോയിലെത്തിയത്.നവംബര്‍ അഞ്ചിന് ക്രെംലിനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി റെസായി കൂടിക്കാഴ്ച നടത്തി. ഖമനേയിയുടെ കത്ത് പുടിന് കൈമാറിയതായി റഷ്യയും ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കത്തില്‍ എസ്-400 ആവശ്യപ്പെട്ടിരുന്നുവെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളില്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടായെന്നാണ് വിലയിരുത്തല്‍. സൈനിക കേന്ദ്രങ്ങളെയും ആണവനിലയങ്ങളെയും മുതിര്‍ന്ന നേതാക്കളെയും സംരക്ഷിക്കുന്നതില്‍ നേരിട്ട വെല്ലുവിളികളാണ് പുതിയ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇറാന്‍ വര്‍ഷങ്ങളായി എസ്-400 സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേലുമായും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളുമായുമുള്ള ബന്ധം വഷളാകുമെന്ന ആശങ്കയില്‍ റഷ്യ ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ യുദ്ധം തുടരുന്നതിനാല്‍ റഷ്യയ്ക്ക് സ്വന്തം വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ആവശ്യവും കൂടുതലാണ്.സൈനിക സഹകരണത്തിന് പുറമെ റഷ്യയില്‍ നിന്ന് ഇറാനിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പ് ലൈന്‍ പദ്ധതിയും പുടിനുമായുള്ള ചര്‍ച്ചയില്‍ വിഷയമായി. ഇറാന്റെ വാതകക്ഷാമം പരിഹരിക്കാനും റഷ്യയ്ക്ക് അയല്‍രാജ്യങ്ങളിലേക്ക് വാതകം എത്തിക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആവശ്യം റഷ്യ അംഗീകരിക്കുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്












News

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...

ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ

ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ അറസ്റ്റില്‍ ...

കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.

കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...

വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്‌സൈസ് കമ്മീഷണര്‍

VIDEO NEWS

ഉറുഗ്വേയില്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന്റെ കനത്ത പ്രഹരത്തില്‍ ഞെട്ടി ഇറാന്‍.

ബില്ലി ഗ്രഹാം ശതകോടികളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ സുവിശേഷ സന്ദേശം

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU