GENERAL NEWS
കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.
2026-11-07
കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. കളക്ടറുടെ നിരോധന ഉത്തരവ് നിലവിലുണ്ടായിട്ടും ഖനനം തുടരുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഖനനം മൂലം കുടിവെള്ള സംഭരണിക്കും സമീപത്തെ ജനവാസ മേഖലയ്ക്കും ഭീഷണിയുണ്ടെന്നും തേര്‍മല സംരക്ഷണ സമിതി മുന്നറിയിപ്പ് നല്കുന്നു.
കണ്ണൂര്‍ ഉളിക്കല്‍-പടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തേര്‍മല കൈക്കൂലിത്തട്ടിലാണ് ചെങ്കല്‍ ഖനനം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നത്.
2018-ല്‍ ആരംഭിച്ച ഖനനത്തെ തുടര്‍ന്ന് പ്രദേശത്ത് ഭൂമി വിണ്ടുകീറുകയും കിണറുകള്‍ ഇടിഞ്ഞുതാഴുകയും പാറകള്‍ നീങ്ങുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ആഥഠഋ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണിനടിയിലൂടെ മണ്ണും വെള്ളവും ഒഴുകിപ്പോകുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസം നിലനില്‍ക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിരുന്നുവെന്നാണ് സംരക്ഷണ സമിതിയുടെ വിശദീകരണം.ആഥഠഋ
അതേസമയം, ഉളിക്കല്‍ പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ജലജീവന്‍ മിഷന് നിര്‍മിച്ച ഏഴര ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഖനനഭീഷണിയിലാണ്. ഖനനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങളില്‍ ടാങ്കിന്റെ ഫില്ലറുകള്‍ക്കും ഭിത്തികള്‍ക്കും വിള്ളലുകള്‍ ഉണ്ടായതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-ല്‍ പ്രദേശത്ത് ചെങ്കല്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വീണ്ടും ഖനനത്തിന് അനുമതി നല്‍കിയെന്നാണ് സമിതിയുടെ ആരോപണം.ആഥഠഋ ഖനനം തുടരുന്നത് മുന്നൂറിലധികം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നാണ് തേര്‍മല സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്.ആഥഠഋ ഖനനമേഖലയില്‍ അടിയന്തര ശാസ്ത്രീയ പരിശോധന നടത്തണമെന്നും അനുമതി നല്കിയ സാഹചര്യം പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടുന്നുണ്ട്. ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
ദുരന്തമുണ്ടായശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യത മുന്‍കൂട്ടി വിലയിരുത്തി ഖനനം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
News
സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്സില്‍ പ്രൗഢഗംഭീര ...
പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന് നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...
ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...
ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്ക്കതിരെ
ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന് അറസ്റ്റില്‍ ...
കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില് 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...
വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്സൈസ് കമ്മീഷണര്‍
