VIEWPOINT

ബൈഡന്‍ പാലസ്തീനിയെപ്പോലെ, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ 7 സംഭവിക്കില്ലായിരുന്നു, ബൈഡനെ നിഷപ്രഭനാക്കി ട്രംപിന്റെ വന്‍മുന്നേറ്റം

2024-07-04

അടുത്ത അമേരിക്കന്‍ പ്രസിഡന്‍ഡിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ഡെമോക്രാറ്റിക് - റിപ്പബ്ലിക്കന്‍ പാര്‍ട്ടികളുടെ ആവേശകരമായ പ്രചരണങ്ങളും അവകാശവാദങ്ങളും കനക്കുന്നതിനിടെ ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും ഡൊണാള്‍ഡ്  ട്രംപും തമ്മില്‍ നടന്ന നിര്‍ണായകമായ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന്റെ ആദ്യ ഭാഗം പുറത്ത് വന്നതോടെ ബൈഡനെതിരെ ട്രംപ് മേല്‍ക്കൈ നേടുന്ന കാഴ്ച്ചകളാണ് ഇപ്പോള്‍ കാണുന്നത്. 

മുന്‍ പ്രസിഡണ്ടുമാര്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുന്ന ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എല്ലാ അര്‍ത്ഥത്തിലും ലോക ശ്രദ്ധ നേടിയിരിക്കുമ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംവാദം ആഗോള തലത്തില്‍ ചര്‍ച്ചയാകുന്നതില്‍ അത്ഭുതമില്ല. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുന്‍ പ്രസിഡന്റും സംവാദത്തിന് പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഈ സംവാദത്തിനുണ്ടായിരുന്നു.

സിഎന്‍എന്‍ സംഘടിപ്പിച്ച സംവാദത്തില്‍ ബൈഡനെ സൈഡാക്കി ട്രംപ് സ്‌കോര്‍ ചെയ്ത് മുന്നറുകയും,  ആക്രമണോത്സുകമായ ട്രംപിന്റെ സംവാദ ശൈലിയെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാനോ,  ട്രംപിനെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാനോ കഴിയാതെ സംവാദത്തില്‍ ബൈഡന്‍ തീര്‍ത്തും നിറം മങ്ങിപ്പോയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഡന്റെ ഈ മോശം പ്രകടനം ട്രംപിനെ വിജയത്തിലേക്ക് നയിക്കുമോയെന്ന ആശങ്കകളാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് പക്ഷത്തെ വലയ്ക്കുന്നത്.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന സംവാദത്തില്‍ ഇരുവരും 40 മിനിറ്റോളം സംവാദങ്ങളുയര്‍ത്തി. ട്രംപ് ജനാധിപത്യത്തിന് അപകടകാരിയാണെന്നും, പൊതു വിശ്വാസത്തിന് താല്‍പര്യമില്ലാത്ത ക്രമരഹിതവും സ്വാര്‍ത്ഥ താല്‍പര്യവുമുള്ള വ്യക്തിയാണെന്നും ബൈഡന്‍ തുറന്നടിക്കുകയും ട്രംപിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള ഭീഷണിയെ തോല്‍പ്പിക്കുന്നതിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് താനെന്നുമുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് അപ്പുറത്ത് തന്റെ സ്ഥാനാര്‍ത്ഥിത്തത്തിന്റെ സാധ്യതകളെക്കുറിച്ച് മതിപ്പുളവാക്കുന്ന തരത്തില്‍ ഒന്നും പറയാനില്ലാതെ ചര്‍ച്ചയില്‍ ബൈഡന്‍ നിഷ്പ്രഭനായപ്പോള്‍ അമേരിക്കന്‍ ദേശീയതയെ ആവേശം കൊള്ളിച്ച ട്രംപ് കൃത്യമായ മറുപടികളും ചടുലമായ പ്രതിവാദങ്ങളും ഉയര്‍ത്തിയായിരുന്നു ചര്‍ച്ചയില്‍ മുന്നേറിയത്. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരന്മാര്‍ ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നുവെന്ന് ചര്‍ച്ചയ്ക്കിടെ ട്രംപ് പറഞ്ഞത് അമേരിക്കക്കാര്‍ മാത്രമല്ല സമാധാന കാംഷികളായ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ബൈഡന്‍ ഒരു പാലസ്തീനിയെ പോലെ ആയെന്നും  അദ്ദേഹം ഒരു മോശം പാലസ്തീനി ആണെന്നും ട്രംപ് പറഞ്ഞു.

പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പേരില്‍ ചില രാജ്യവിരുദ്ധ ശക്തികള്‍ അഴിഞ്ഞാടുകയും, ദേശീയ നാല്‍പര്യത്തിന് നിരക്കാത്ത നീക്കങ്ങള്‍ ശക്തമായി നടത്തുകയും ചെയ്യുന്ന നിലവിലെ അമേരിക്കന്‍ സാഹചര്യത്തില്‍ കടുത്ത ദേശീയ നിലപാടും ഉറച്ച ക്രൈസ്തവ ബോധവും, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകളുമുള്ള ട്രംപ് തന്നെ തങ്ങളെ നയിക്കേണമെന്നാണ് അമേരിക്കന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ  ഇപ്പോഴത്തെ പൊതുവികാരം

ദുര്‍ബ്ബലനായ ബൈഡന്‍ ലോകത്തിനുമുമ്പില്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബലന്‍ ആകുകയും  സ്വതവേ ആക്രമണോത്സുക നിലപാടുള്ള ഡൊണാള്‍ഡ് ട്രംപ് ഒരു റിയാലിറ്റി ഷോ പോലെയുള്ള ഒരു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് തനിക്ക് അനുകൂലമാക്കി സ്വന്തമാക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ പ്രധാന മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് നിശിഥമായ ഭാഷയിലാണ് ബൈഡനെ വിമര്‍ശിച്ചത്. ബൈഡന്‍ തുടക്കത്തില്‍  പ്രശംസനീയമായ ഒരു പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും ദീര്‍ഘകാല വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍  ബൈഡന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പൊതുസേവനം താന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുക എന്നതാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ വിമര്‍ശനം. അത് ഏറെക്കുറെ അമേരിക്കന്‍ ജനതയുടെ പൊതുവികാരം തന്നെയാണ് എന്ന് പറയേണ്ടി വരും.

ഏതായാലും പ്രഥമ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ മേല്‍ക്കൈ നേടിയ ട്രംപ് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍  രണ്ടാം ഊഴം ഉറപ്പിച്ചിരിക്കുന്ന എന്ന് വേണം കരുതാന്‍. ഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും അത് തന്നെ ആണ് ആഗ്രഹിക്കുന്നത് എന്നതുംപരമാര്‍ത്ഥം.

VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം