CHURCH NEWS
ജൂലൈ 28ന് ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ആഹ്വാനവുമായി പാപ്പ
2024-07-27
വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെയാണ് യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പാപ്പ എക്സ്-ല്‍ സന്ദേശം പങ്കുവെച്ചത്.
യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യം എടുത്തുപറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്സില്‍, ജൂലൈ 24 ബുധനാഴ്ച്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളര്‍ച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്‍റെ പ്രാധാന്യം പാപ്പാ ഓര്‍മ്മിപ്പിച്ചത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളില്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ മെച്ചപ്പെട്ട രീതിയില്‍ വളരാന്‍ സഹായിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ സാഹോദര്യം വളരുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. മുത്തശ്ശി- മുത്തശ്ശന്‍മാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാര്‍ഷിക ദിനമായ ഈ വരുന്ന ഞായറാഴ്ച ജൂലൈ 28 ദണ്ഡവിമോചനം സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് അവസരമുണ്ട്.
രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ ദിവസം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസം ആത്മീയ ചടങ്ങുകളില്‍ പങ്കുചേരുന്നതിലൂടെ രോഗികളായവര്‍ക്കും, തുണയില്ലാത്തവര്‍ക്കും, ഗുരുതരമായ കാരണത്താല്‍ വീടുവിട്ടിറങ്ങാന്‍ കഴിയാത്തവര്‍ക്കും ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരമുണ്ട്.
അപ്പസ്തോലിക് പെനിറ്റന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകള്‍. 2021-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്‍റെ മുത്തശ്ശി മുത്തച്ഛനായ വിശുദ്ധ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്‍റെയും,തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്.
News
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു
കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍
ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍
ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം