VIEWPOINT
ആദ്യം അവര്‍ കേരളത്തിലെ ക്രൈസ്തവരുടെ ആശുപത്രികള്‍ ലക്ഷ്യമിട്ടു... ഇപ്പോഴിതാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടുത്ത തള്ളിക്കയറ്റം എങ്ങോട്ടേക്ക് ?
2024-08-13

മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍, പഠനത്തിനിടയ്ക്ക് നിസ്‌കരിക്കാന്‍ തുനിഞ്ഞിറങ്ങിയ ചില പെണ്‍കുട്ടികള്‍ വിശ്രമമുറിയെ നിസ്‌കാരമുറിയാക്കുകയും, അത് തടഞ്ഞ കോളജ് മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശത്തെ പാടെ തള്ളിക്കൊണ്ട്, കോളജില്‍ നിസ്‌കാരമുറി ആവശ്യപ്പെട്ട് നടത്തിയ സമരകോലാഹലങ്ങള്‍ സമൂഹത്തില്‍ കടുത്ത സാമൂഹ്യപ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു, ക്രൈസ്തവസ്ഥാപനങ്ങളില്‍ തങ്ങളുടെ മതനിര്‍വ്വഹണത്തിനും സ്ഥലം വേണമെന്ന് ശാഠ്യം പിടിക്കാന്‍ വിദ്യാര്‍ത്ഥികളെ ഒരുക്കിവിട്ടവരും, കലാപം മറയാക്കി മുതലെടുപ്പിനിറങ്ങിയവരുമെല്ലാം നാണംകെട്ട് പിന്‍മാറിയത് കുട്ടികള്‍ക്ക് തെറ്റ് പറ്റിയെന്ന് മഹല്ലുകമ്മിറ്റി തുറന്ന് സമ്മതിച്ചതോടെയായിരുന്നു. ആ പ്രശ്‌നങ്ങള്‍ ഏറെക്കുറെ ഒതുങ്ങിയ ഈ സമയത്ത് വീണ്ടും അതേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചിലര്‍. മൂവാറ്റുപ്പുഴ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ പഠിക്കുന്ന 2 പെണ്‍കുട്ടികള്‍ ഇത്തവണ സംഘടനകളിലെ വിദ്യാര്‍ത്ഥികളല്ല, മറിച്ച് ഒരു കുട്ടിയുടെ പിതാവാണ് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രംഗത്തിറങ്ങിയത്.
മത ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ക്രൈസ്തവ വിശ്വാസവും സംസ്‌കാരവും പൈതൃകവും നിയമാനുസൃതമായി പരിരക്ഷിക്കുന്നതിനുള്ള അവകാശം ഭരണഘടന ക്രൈസ്തവര്‍ക്ക് ഉറപ്പു നല്കുന്നുണ്ട്, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളും അത്തരം അവകാശത്തിന്റെ പിന്‍ബലത്തില്‍ തന്നെ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതിന്റെ ഇടയിലേക്ക് അധിനിവേശത്തിന്റെ നൂതനരീതികള്‍ പറഞ്ഞ് പഠിപ്പിച്ച്, കൈയ്യില്‍ പാഠപുസ്തകവും, അധിനിവേശ തന്ത്രങ്ങളുമായി കൊച്ചുപെണ്‍കുട്ടികളെ അയയ്ക്കുന്നത്, ഉദാത്തമായ ധാര്‍മ്മീകബോധ്യത്തില്‍ തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെ വളര്‍ന്ന് വരേണ്ട അവരുടെ ഭാവിയെ ശിഥിലമാക്കിയേക്കാം. അത്രയ്ക്ക് ശക്തമായ തീവ്രമതനിലപാടുകാരാണ് എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ഇതിന് പ്രേരിപ്പിക്കുന്നത് എന്നതിന് വ്യക്തമായ തെളിവാണ് സ്‌കൂള്‍ അധികൃതര്‍ വിലക്കിയിട്ടും തെല്ലും കൂസാതെ വീണ്ടും അതേ അനുസരണക്കേടുകള്‍ ആവര്‍ത്തിക്കുന്നത്.
പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആരാധന സമയ ക്രമീകരണം വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടുമണിക്കൂര്‍ വരെ എന്നതാണ്. ഈ സൗകര്യം കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും, അതിനുള്ള അനുവാദം നല്‍കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടും, ഹൈന്ദവരും, ക്രൈസ്തവരുമായ മറ്റ് കുട്ടികള്‍ക്ക് കൂടെ അസ്വസ്ഥത ഉണ്ടാക്കത്തക്ക നിലയില്‍, സ്‌കൂളില്‍ തന്നെ നിസ്‌കരിക്കണമെന്നും, അതുമല്ലെങ്കില്‍ എല്ലാ ദിവസവും നിസ്‌കരിക്കാന്‍ സ്‌കൂള്‍ കോമ്പൗണ്ടിനു പുറത്തു വിടണമെന്നുമൊക്കെ ശഠിക്കുന്നത് അധിനിവേശ സ്വപ്നങ്ങള്‍ അല്ലാതെ മറ്റെന്താണ്? നല്ല നിലയില്‍, സ്തുത്യര്‍ഹമായ വിദ്യാഭ്യാസസേവനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനും, അട്ടിമറിക്കാനുമുള്ള ഹീനമായ നീക്കങ്ങള്‍ തന്നെ ആണ് ഇവയൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളെയായിരുന്നു ഇതിനെല്ലാം മുമ്പ് ഈ തീവ്ര മത ശക്തികള്‍ ആദ്യം ഉന്നം വെച്ചത്. ഇവരുടെ അച്ചാരംപറ്റികളായ ചില നഴ്‌സിംഗ് സംഘടന നേതാക്കളെ മുമ്പില്‍ നിര്‍ത്തി ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളില്‍ അവര്‍ അഴിച്ചു വിട്ടത് മാസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ സമരങ്ങളായിരുന്നു. അന്ന് സമരത്തില്‍ പങ്കെടുത്ത ക്രൈസ്തവരും ഹൈന്ദവരുമായ നഴ്സുമാര്‍ പോലും അവരുടെ കുടിലതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു. അതേസമയം ഇതേ സമരക്കാര്‍ തന്നെ ശമ്പളം തുലോ തുച്ഛമായിരുന്ന മറ്റൊരു വിഭാഗത്തിന്റെ ആശുപത്രികളോട് മൃദു സമീപനമാണ് സ്വീകരിച്ചിരുന്നത്. ക്രൈസ്തവ മാനേജ്‌മെന്റ് ആശുപത്രികളെ അസ്ഥരിരപ്പെടുത്തുന്ന സമരങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ ചില സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ക്കുള്ള കളമൊരുക്കല്‍ കൂടി കൂടെ നടക്കുന്നുണ്ടായിരുന്നു.
പിന്നീടാണ് അവര്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞത്. യൂണിഫോമിനപ്പുറത്ത് മതവസ്ത്രങ്ങള്‍ ധരിക്കണമെന്ന ശാഠ്യവുമായി അവര്‍ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി. 2018-ല്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിളിലെ ചില വിദ്യാര്‍ത്ഥിനികളാണ് ഹിജാബും, ഫുള്‍കൈ ഷര്‍ട്ടും ഇട്ട് ക്ലാസ്സില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന് ശഠിച്ചുകൊണ്ട് രംഗത്ത് വന്നത്. അന്ന് ആ കേസ് ഹൈക്കോടതി എത്തിയിരുന്നു. എന്നാല്‍ യൂണിഫോമിന് പുറമെ ഹിജാബും മതവസ്ത്രങ്ങളും ധരിക്കണമെന്ന ദുശ്ശാഠ്യത്തെ അന്ന് ഹൈക്കോടതി എടുത്ത് ചവറ്റ് കുട്ടയില്‍ എറിയുകയും, സ്വകാര്യ സ്ഥാപനത്തിന്റെ മൗലീകാവകാശമാണ് പ്രധാനപ്പെട്ട കാര്യമെന്നും, അതിന് വിരുദ്ധമായി വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ ഒരു അവകാശവും അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും തീര്‍ത്ത് പറയുകയും ചെയ്തു.
അതിന് ശേഷം കോഴിക്കോട് പ്രൊവിഡണ്ട് ഗേള്‍സ് സ്‌കൂളില്‍ വീണ്ടും അനാവശ്യമായ ഹിജാബ് വിവാദവുമായി ഒരു പെണ്‍കുട്ടിയും അവളുടെ പിതാവും രംഗത്ത് വന്നിരുന്നു, എന്നാല്‍ അവിടെ തട്ടമിടാന്‍ പറ്റില്ലെന്നും ചില കുട്ടികള്‍ക്ക് വേണ്ടി മാത്രം സ്‌കൂളിന്റെ ഡ്രസ്സ് കോഡ് മാറ്റാനാകില്ലെന്നും അന്ന് പ്രിന്‍സീപ്പാള്‍ തീര്‍ത്ത് പറഞ്ഞിരുന്നു. പിന്നീട് ഇക്കൂട്ടര്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലും ഹിജാബ് ഉയര്‍ത്തിക്കാട്ടി വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ കണ്ട് അസൂയ പെരുത്ത തീവ്ര ശക്തികള്‍, നിസ്‌കാരമുറിയെ അടുത്ത അധിനിവേശ തന്ത്രമാക്കി ഉയര്‍ത്തിക്കാട്ടി, എട്ടും പൊട്ടും തിരിയാത്ത വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇപ്പോള്‍ തള്ളിക്കേറാന്‍ ശ്രമിക്കുകയാണ്.
ഇത് പ്രകോപനപരമാണ്, ഫാസിസ്റ്റ് രീതിയാണ്..... ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ചെറുത്തുനില്‍പ്പുകളും നടത്താന്‍ ക്രൈസ്തവ സംഘടനകള്‍ ഒറ്റക്കെട്ടായിത്തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ച് കഴിഞ്ഞു. എന്തെന്നാല്‍ ഇനി ക്രൈസ്തവ ദേവാലയങ്ങള്‍ തന്നെ തങ്ങള്‍ക്ക് നിസ്‌ക്കരിക്കാന്‍ വിട്ട് തരണം എന്ന അധിനിവേശ ആവശ്യങ്ങളുമായി തീവ്ര സംഘടനകള്‍ ഭാവിയില്‍ രംഗത്ത് വന്നേക്കാം എന്ന് വരെ ക്രൈസ്തവ സമൂഹം ആശങ്കപ്പെടുന്നു. യൂറോപ്പിലെ അനുഭവങ്ങള്‍ തന്നെ ആണ് അങ്ങനെ ആശങ്കപ്പെടാന്‍ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിക്കുന്നതും.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
