GENERAL NEWS
അരിയില്‍ ഷുക്കൂര്‍ വധക്കേസ്, വിധി നവംബര്‍ 12 ന്, പി ജയരാജന്‍ ഉള്‍പ്പെടെ 33 പ്രതികള്‍
2026-10-28
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി നവംബര്‍ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവരാണ് ഈ കേസില്‍ പ്രധാന പ്രതിസ്ഥാനത്തുള്ളത്.
കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലാണ് ശിക്ഷാവിധി നവംബര്‍ 12ന് തീരുമാനിച്ചിരിക്കുന്നത് . സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ട് പ്രധാന സാക്ഷികളും വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുസ്ലീംലീംഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. തളിപ്പറമ്പിലെ ഡിവൈഫ് പ്രവര്‍ത്തകരായ കെ വി സുമേഷ്, ഗണേഷന്‍ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സി എന്‍ മോഹനനാണ് 11 ആം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്‍ന്റെ മകന്‍ ശ്യാംജിത്തും കേസില്‍ പ്രതിയാണ്. കേസിലെ 32ആം പ്രതിയാണ് പി.ജയരാജന്‍, 33 ആം പ്രതിയാണ് ടി വി രാജേഷ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട് . പി ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍.
News
ബെല്‍ഗ്രേഡില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ ഭീകരാക്രമണം, കത്തിയുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെ ...
ചേരാനല്ലൂര്‍ ബെന്‍സ് അപകടം, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി
ഇറാനെതിരെ പുതിയ യുദ്ധത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ...
പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്
മിനികൂപ്പര്‍ അപകടത്തിലെ പ്രതികള്‍ക്ക് ജാമ്യമില്ലാ, റിമാന്‍ഡ് കാലാവധി പിന്നിട്ടതിനാലാണ് ജാമ്യാപേക്ഷ ...
ഇസ്രായേലില്‍ വലതുപക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമെന്ന് നെതന്യാഹു, ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ ...
സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...
പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
