GENERAL NEWS

മിനികൂപ്പര്‍ അപകടത്തിലെ പ്രതികള്‍ക്ക് ജാമ്യമില്ലാ, റിമാന്‍ഡ് കാലാവധി പിന്നിട്ടതിനാലാണ് ജാമ്യാപേക്ഷ നല്‍കിയത്

2026-10-28

കൊച്ചി നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ വാഹനാപകട കേസിലെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി 2-ന്റെ നിര്‍ണ്ണായക വിധി

റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. നിലവില്‍ പ്രതികള്‍ ബോസ്റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ തുടരും . അപകടം നടക്കുന്ന സമയത്ത് പ്രതികള്‍ സഞ്ചരിച്ചിരുന്ന മിനി കൂപ്പര്‍ കാര്‍ മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. വെറും 11 സെക്കന്‍ഡ് കൊണ്ട് വാഹനം 500 മീറ്റര്‍ ദൂരം സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു . കേസിലെ മൂന്നാം പ്രതിയായ ജോയല്‍ അപകടത്തിന് ശേഷം സുഹൃത്തിന് അയച്ച ശബ്ദരേഖ പ്രതികള്‍ക്ക് വലിയ തിരിച്ചടിയായി. തങ്ങള്‍ ബാറില്‍ പോയി മദ്യപിച്ചെന്നും അമിതവേഗതയിലാണ് വണ്ടിയോടിച്ചതെന്നും മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ ഓഡിയോ .  പ്രതികള്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരായതിനാല്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു . വാഹനമോടിച്ചിരുന്ന മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ നരഹത്യാ കുറ്റവും , കൂടെയുണ്ടായിരുന്ന നിനവ്, അമീന്‍, ജോയല്‍ എന്നിവര്‍ക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 11-ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി അത്താണി സിഗ്‌നലിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദേവിക , ഗോപിക , ഇയാസ് എന്നീ മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്







News

ബെല്‍ഗ്രേഡില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ ഭീകരാക്രമണം, കത്തിയുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെ ...

ചേരാനല്ലൂര്‍ ബെന്‍സ് അപകടം, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി

ഇറാനെതിരെ പുതിയ യുദ്ധത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്, വിധി നവംബര്‍ 12 ന്, പി ജയരാജന്‍ ഉള്‍പ്പെടെ 33 പ്രതികള്‍

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്

ഇസ്രായേലില്‍ വലതുപക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമെന്ന് നെതന്യാഹു, ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ ...

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

VIDEO NEWS

ഇരകൾ ക്രൈസ്തവർ ആകുമ്പോൾ എങ്ങും ഭീകര നിശബ്ദത. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും സംഭവിക്കുന്നത്

വത്തിക്കാനിൽ നിന്നും ലെയോ പതിനാലാമൻ പാപ്പയുടെ പൊതുകൂടികാഴ്ച | POPE LEO XIV | GENERAL AUDIENCE

അമേരിക്ക റഷ്യ ആണവയുദ്ധം തടഞ്ഞ പാപ്പ | ANNU INNU

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU