GENERAL NEWS

ബെല്‍ഗ്രേഡില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ ഭീകരാക്രമണം, കത്തിയുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊലപ്പെടുത്തി , സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്; എംബസി ജീവനക്കാര്‍ സുരക്ഷിതര്‍

2026-10-28

 സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ ഇസ്രയേല്‍ എംബസിക്ക് നേരെ ഭീകരാക്രമണശ്രമം. കത്തിയുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഉദ്യോഗസ്ഥന്‍ സ്വയംരക്ഷയ്ക്കായി നടത്തിയ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കുന്നതായി സെര്‍ബിയന്‍ അധികൃതര്‍ അറിയിച്ചു

ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബെല്‍ഗ്രേഡിലെ ഇസ്രയേല്‍ എംബസിക്ക് പുറത്ത് ആക്രമണമുണ്ടായത്. രണ്ട് കത്തികളുമായി എത്തിയ അക്രമി എംബസിക്ക് കാവല്‍ നിന്നിരുന്ന സെര്‍ബിയന്‍ ജെന്‍ഡര്‍മറി ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. അക്രമിയെ തടയുന്നതിനിടെ ഉദ്യോഗസ്ഥന് തലയ്ക്ക് നേരിയ പരിക്കേറ്റു. തുടര്‍ന്ന് സ്വയംരക്ഷയ്ക്കായി നടത്തിയ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടതായി സെര്‍ബിയന്‍ ആഭ്യന്തര മന്ത്രി ഇവിത്സ ദാച്ചിച്ച് അറിയിച്ചു.അക്രമി പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായിരുന്നുവെന്നും സമൂഹമാധ്യമ അക്കൗണ്ടില്‍ സംഘടനയുടെ പതാക പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ ലക്ഷ്യവും മറ്റ് സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് സെര്‍ബിയ ഭീകരാക്രമണ ഭീഷണി ജാഗ്രത ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തി. പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.ആക്രമണം നടക്കുമ്പോള്‍ എംബസി അടച്ചിട്ടിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2024 ജൂണിലും ഇതേ എംബസിക്ക് കാവല്‍ നിന്നിരുന്ന ഉദ്യോഗസ്ഥനു നേരെ ക്രോസ്‌ബോ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. 







News

ചേരാനല്ലൂര്‍ ബെന്‍സ് അപകടം, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി

ഇറാനെതിരെ പുതിയ യുദ്ധത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്, വിധി നവംബര്‍ 12 ന്, പി ജയരാജന്‍ ഉള്‍പ്പെടെ 33 പ്രതികള്‍

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്

മിനികൂപ്പര്‍ അപകടത്തിലെ പ്രതികള്‍ക്ക് ജാമ്യമില്ലാ, റിമാന്‍ഡ് കാലാവധി പിന്നിട്ടതിനാലാണ് ജാമ്യാപേക്ഷ ...

ഇസ്രായേലില്‍ വലതുപക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമെന്ന് നെതന്യാഹു, ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ ...

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...

പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

VIDEO NEWS

ഇരകൾ ക്രൈസ്തവർ ആകുമ്പോൾ എങ്ങും ഭീകര നിശബ്ദത. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും സംഭവിക്കുന്നത്

വത്തിക്കാനിൽ നിന്നും ലെയോ പതിനാലാമൻ പാപ്പയുടെ പൊതുകൂടികാഴ്ച | POPE LEO XIV | GENERAL AUDIENCE

അമേരിക്ക റഷ്യ ആണവയുദ്ധം തടഞ്ഞ പാപ്പ | ANNU INNU

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU