GENERAL NEWS

പശ്ചിമേഷ്യയില്‍ ഉടന്‍ സമാധാനം പുലരുമോ? യുഎസ്-ഇറാന്‍ സംഘര്‍ഷാവസ്ഥയ്ക്കിടെ നിര്‍ണായക നയതന്ത്ര നീക്കങ്ങളുമായി ഖത്തര്‍

2026-10-31

അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സൈനിക സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാനും ആണവ കരാറിനായുള്ള രൂപരേഖ തയ്യാറാക്കാനും ഖത്തറിന്റെ നേതൃത്വത്തില്‍ നിര്‍ണായക നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഒരു പ്രാഥമിക കരട് രൂപരേഖ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍ തങ്ങളുടെ പക്കലുള്ള ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇരുരാജ്യങ്ങളും സമ്മതിക്കുന്ന ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റുകയോ അല്ലെങ്കില്‍ സമ്പുഷ്ടീകരണ തോത് കുറയ്ക്കുകയോ ചെയ്യണമെന്നതാണ് ഈ കരടിലെ പ്രധാന നിര്‍ദേശം. 

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാനും ആണവ കരാറിനായുള്ള രൂപരേഖ തയ്യാറാക്കാനും ഖത്തറിന്റെ നേതൃത്വത്തില്‍ നിര്‍ണായക നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഒരു പ്രാഥമിക കരട് രൂപരേഖ തയ്യാറായതായി റിപ്പോര്‍ട്ട്. ഇറാന്‍ തങ്ങളുടെ പക്കലുള്ള ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇരുരാജ്യങ്ങളും സമ്മതിക്കുന്ന ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റുകയോ അല്ലെങ്കില്‍ സമ്പുഷ്ടീകരണ തോത് കുറയ്ക്കുകയോ ചെയ്യണമെന്നതാണ് ഈ കരടിലെ പ്രധാന നിര്‍ദേശം. ഇരുപക്ഷവും തമ്മില്‍ പ്രാഥമിക ധാരണയിലെത്തി ഏഴ് ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ദോഹയില്‍ വെച്ച് നടക്കാനാണ് സാധ്യതയുള്ളത്. കരാറിന്റെ നടത്തിപ്പിനും ദീര്‍ഘകാല നിലനില്‍പ്പിനും ചൈന ഒരു ഗ്യാരന്ററായി പ്രവര്‍ത്തിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ആണവ പ്രവൃത്തികള്‍ക്കും സമുദ്ര സുരക്ഷാ നടപടികള്‍ക്കും അനുസൃതമായി ഉപരോധങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും ഒഴിവാക്കുന്ന നടപടികള്‍ അമേരിക്ക സ്വീകരിക്കുമെന്നും പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുകയെന്നും രൂപരേഖ വ്യക്തമാക്കുന്നു. കരാറിന്റെ തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളും നടപ്പിലാക്കുന്നതിന് മുന്‍പായി ഇരുപക്ഷവും തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ഒരു സ്വതന്ത്ര പരിശോധനാ സംവിധാനവും തര്‍ക്കപരിഹാര സംവിധാനവും ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.

യു.എസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും വീണ്ടും യുദ്ധം ആരംഭിക്കുന്നതും ഒഴിവാക്കാനായി ഖത്തര്‍ നയതന്ത്രജ്ഞര്‍ ടെഹ്റാനില്‍ 12 മണിക്കൂറിലധികം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തി. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കുന്നതിനായി നടത്തിയ ഈ ചര്‍ച്ചകള്‍ അനുകൂലമായ പുരോഗതിയാണ് ഉണ്ടാക്കിയതെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഖത്തറിനെ കൂടാതെ പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സൗദി അറേബ്യയുടെയും തുര്‍ക്കിയുടെയും നേതാക്കള്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എങ്കിലും, ഇറാനെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. നിലവിലെ ഇറാനിയന്‍ ഭരണകൂടവുമായി ഒരു ആണവ കരാറിലെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സംശയം പ്രകടിപ്പിക്കുമ്പോള്‍, ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് വൈസ് പ്രസിഡന്റ് വാന്‍സും ട്രംപിന്റെ ദൂത•ാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ആഗ്രഹിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നാല്‍ ട്രംപ് ഒരു വലിയ സൈനിക നടപടിക്ക് ഉത്തരവിടാന്‍ സാധ്യതയുണ്ടെന്നും, തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ സംയുക്ത സൈനിക നീക്കം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപി•േല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

യുദ്ധം വീണ്ടും ആരംഭിക്കുന്നത് ഇറാനില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലും വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ആഗോള ഊര്‍ജ്ജ പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയും ചെയ്യും. എങ്കിലും നിലവിലുള്ള ഈ മാരത്തണ്‍ നയതന്ത്ര ചര്‍ച്ചകളിലൂടെയും അന്താരാഷ്ട്ര ഇടപെടലുകളിലൂടെയും പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍.






News

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...

കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...

വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി

അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...

ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...

കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി

VIDEO NEWS

ഇസ്രായേലിൽ വൻ രാഷ്ട്രീയ നീക്കം | Israel Election results | Benjamin Netanyahu

ഒക്ടോബർ 7 ഭീകരാക്രമണം: ഹമാസിന്റെ രഹസ്യ പദ്ധതികളും അപൂർവ ദൃശ്യങ്ങളും പുറത്ത്| October 7 Israel attack

കിഫ്ബി തട്ടിപ്പിന്റെ അന്വേഷണത്തിന് വിപുലമായ പ്രത്യേക അന്വേഷണ സംഘം. ഈ സമയത്തെ വാര്‍ത്തകള്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU