GENERAL NEWS

നിലമ്പൂരില്‍ നാലുവയസ്സുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു, അമരമ്പലത്ത് ഷിഗല്ല ബാധ; ചികിത്സയില്‍ മൂന്ന് കുട്ടികള്‍, ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ ഷിഗല്ല സ്ഥിരീകരണം, അഞ്ചാംമൈലിലെ ടീ ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടിക്ക് ഷിഗല്ല, കുട്ടിയുടെ മാതാവിനും രോഗലക്ഷണങ്ങള്‍

2026-11-07

നിലമ്പൂര്‍ അമരമ്പലം പഞ്ചായത്തില്‍ നാലു വയസ്സുകാരിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാംമൈലിലെ ടീ ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവിനും സമാനമായ രോഗലക്ഷണങ്ങളുണ്ട്. എടക്കരയിലും രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഷിഗല്ല ബാധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം മൂന്നായി.

നിലമ്പൂര്‍ അമരമ്പലം പഞ്ചായത്തില്‍ നാലു വയസ്സുകാരിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.അഞ്ചാംമൈലിലെ ഈവനിംഗ് സ്നാക്സ് ടീ ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ നാലു വയസ്സുകാരിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച ഇതേ ടീ ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനെട്ടോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും പോലീസും പരിശോധനയും നടപടികളും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായ കുടുംബത്തിലെ കുട്ടിക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. എന്നാല്‍ ടീ ഷോപ്പില്‍ നിന്നാണോ കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, എടക്കരയിലും രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് കുട്ടികളാണ് നിലവില്‍ ഷിഗല്ല ബാധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതോടെ ഷിഗല്ല ബാധിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം മൂന്നായി.






News

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...

ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ

ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ അറസ്റ്റില്‍ ...

കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.

കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...

VIDEO NEWS

ഉറുഗ്വേയില്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന്റെ കനത്ത പ്രഹരത്തില്‍ ഞെട്ടി ഇറാന്‍.

ബില്ലി ഗ്രഹാം ശതകോടികളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ സുവിശേഷ സന്ദേശം

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU