GENERAL NEWS
അന്വേഷണം ആരംഭിച്ച് വിജിലന്‍സ് , കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്, കണ്ണൂരിലും പാലക്കാടും അന്വേഷണം ആരംഭിച്ചു
2026-11-10
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിലും പാലക്കാടും ഭൂമി വാങ്ങിയത്തിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച സുധാപിളള സമിതി നേരത്തെ കണ്ടെത്തിയിരുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്ന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപട.ഏകദേശം 12,000 കോടി രൂപയാണ് ഈ ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചിരിക്കുന്നത്. വിജിലന്‍സ് ഇതുവരെ അന്വേഷിച്ച കേസുകളില്‍ ഏറ്റവും വലിയ തുക ഉള്‍പ്പെടുന്ന ക്രമക്കേടുകളില്‍ ഒന്നാണിത്. കിഫ്ബിയില്‍ നിന്ന് പണം അനുവദിച്ചതിന്റെയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെയും നിര്‍ണ്ണായക രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.എന്നാല്‍, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കിന്‍ഫ്രയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും, കിന്‍ഫ്ര ഇതുവരെ രേഖകള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമെ, ഭൂമിയുടെ ക്രയവിക്രയ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ഐ.ജിക്കും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്.ഭൂമിയുടെ പഴയ രേഖകളും വില്‍പ്പന വിവരങ്ങളും വിശദമായി പരിശോധിച്ചാല്‍ മാത്രമേ ക്രമക്കേടിന്റെ വ്യാപ്തി പൂര്‍ണ്ണമായും വ്യക്തമാകൂ. അതിനാല്‍ തന്നെ, ഈ രേഖകള്‍ പരിശോധിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിജിലന്‍സ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
News
രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം
നിര്‍ണായക നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ ...
അബുദാബിയില്‍ റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ച, യുഎസ് മധ്യസ്ഥതയില്‍ ത്രികക്ഷി ചര്‍ച്ചയ്ക്ക് തുടക്കം, ...
കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി , അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ...
മുന്നണിക്കുള്ളിലെ അതൃപ്തി പ്രകടമാക്കി അടൂര്‍ പ്രകാശ്
സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...
പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...
