GENERAL NEWS

രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം

2026-11-10

പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി .  തീവ്ര ഇടതുപക്ഷ തീവ്രവാദത്തില്‍  നിന്ന് രാജ്യം ഉടന്‍ പൂര്‍ണ്ണമായും മുക്തമാകുമെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശക്തമായ നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ മാവോയിസ്റ്റ് സ്വാധീന മേഖലകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കിരണ്‍ റിജിജു അവകാശപ്പെട്ടു . രാജ്യത്ത് മാവോയിസം അവസാന ഘട്ടത്തിലാണെന്ന യാഥാര്‍ത്ഥ്യം പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി അംഗീകരിക്കണം. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ എപ്പോഴും വിമര്‍ശിക്കുന്ന രാഹുല്‍, മാവോയിസ്റ്റുകളെ ഇല്ലാതാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് നിലവിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഫലമായാണ് പതിറ്റാണ്ടുകളായി രാജ്യം നേരിട്ട വലിയൊരു സുരക്ഷാ ഭീഷണി ഇല്ലാതാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സുരക്ഷാ സേനയുടെ  സൈനിക നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ രാഷ്ട്രീയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.  ബുദ്ധിജീവി നക്സലുകള്‍ പരാമര്‍ശത്തെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ആരംഭിച്ച വാക്‌പോര് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയോടെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ കടുത്ത രാഷ്ട്രീയ തര്‍ക്കമായി മാറിയിരിക്കുകയാണ് .പ്രധാനമന്ത്രി ഛത്തീസ്ഗഡില്‍ നടത്തിയ പ്രസംഗമായിരുന്നു സംഭവങ്ങളുടെ തുടക്കം . സായുധരായ നക്സലുകളെ വനങ്ങളില്‍ നിന്ന് തുടച്ചുനീക്കിയെങ്കിലും ചില രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും കടന്നുകൂടിയ 'ദിമാഗി നക്സലുകള്‍' ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ആളുകളെ ഇളക്കിവിടുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു . .ഇതിനെതിരെ സി.ആര്‍.പി.എഫ് ജവാ•ാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ കള്ളങ്ങള്‍ ജവാ•ാര്‍ വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍, ആരാണ് യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധരെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും തെളിയിക്കാന്‍ പ്രധാനമന്ത്രിയെ നേര്‍ക്കുനേര്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു









News

നിര്‍ണായക നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ ...

അബുദാബിയില്‍ റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ച, യുഎസ് മധ്യസ്ഥതയില്‍ ത്രികക്ഷി ചര്‍ച്ചയ്ക്ക് തുടക്കം, ...

കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി , അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ...

മുന്നണിക്കുള്ളിലെ അതൃപ്തി പ്രകടമാക്കി അടൂര്‍ പ്രകാശ്

അന്വേഷണം ആരംഭിച്ച് വിജിലന്‍സ് , കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്, കണ്ണൂരിലും പാലക്കാടും അന്വേഷണം ...

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

VIDEO NEWS

'33 പേരുടെ മാതാവ് 'പാപ്പ അടുത്തിടെ ഏറെ പരാമർശിച്ച ആ മാതൃവണക്കത്തിന് പിന്നിൽ ...

എഥനോൾ വിവാദം. വാഹന ഉടമകളുടെ ആശങ്കയുടെ അടിസ്ഥാനം എന്താണ്?

ഇറാനുമായുള്ള സൈനിക യുദ്ധം അവസാനിച്ചെന്ന് ട്രംപ്

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU