GENERAL NEWS

നിര്‍ണായക നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ പെരുമാറ്റച്ചട്ടം ബാധകം

2026-11-10

 തെരഞ്ഞെടുപ്പ് ചുമതലകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങള്‍ ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് കമ്മീഷന്റെ നിര്‍ദേശം.

തെരഞ്ഞെടുപ്പ് ചുമതലകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ പെരുമാറ്റച്ചട്ടത്തിലെ നിയന്ത്രണങ്ങള്‍ ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് കമ്മീഷന്റെ നിര്‍ദേശം.ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുമാണ് കമ്മീഷന്‍ കത്തയച്ചത്.തെരഞ്ഞെടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നതാണ് കമ്മീഷന്റെ പ്രധാന നിര്‍ദേശം.വിരമിച്ച ഉദ്യോഗസ്ഥര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിലോ വോട്ടഭ്യര്‍ഥനയിലോ പങ്കാളികളാകാന്‍ പാടില്ല. സ്വന്തം പേരോ ഔദ്യോഗിക പദവിയോ അധികാരമോ ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ അനുകൂലമായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാരിന്റെ പൂര്‍ണമായോ ഭാഗികമായോ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവയ്ക്കും അവിടത്തെ ജീവനക്കാര്‍ക്കും മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങളിലോ ജില്ലകളിലോ ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കോ യോഗങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാരുകള്‍ വിളിച്ചുവരുത്തരുത്. ഇത്തരം ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിനും വിലക്കുണ്ട്.കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നടപടികള്‍ ഗൗരവമായി കാണുമെന്നും മുന്നറിയിപ്പുണ്ട്.2027 ഫെബ്രുവരിമാര്‍ച്ച് മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കാനുള്ള കമ്മീഷന്റെ ഈ നടപടി.



















News

രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം

അബുദാബിയില്‍ റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ച, യുഎസ് മധ്യസ്ഥതയില്‍ ത്രികക്ഷി ചര്‍ച്ചയ്ക്ക് തുടക്കം, ...

കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി , അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ...

മുന്നണിക്കുള്ളിലെ അതൃപ്തി പ്രകടമാക്കി അടൂര്‍ പ്രകാശ്

അന്വേഷണം ആരംഭിച്ച് വിജിലന്‍സ് , കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്, കണ്ണൂരിലും പാലക്കാടും അന്വേഷണം ...

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

VIDEO NEWS

'33 പേരുടെ മാതാവ് 'പാപ്പ അടുത്തിടെ ഏറെ പരാമർശിച്ച ആ മാതൃവണക്കത്തിന് പിന്നിൽ ...

എഥനോൾ വിവാദം. വാഹന ഉടമകളുടെ ആശങ്കയുടെ അടിസ്ഥാനം എന്താണ്?

ഇറാനുമായുള്ള സൈനിക യുദ്ധം അവസാനിച്ചെന്ന് ട്രംപ്

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU