GENERAL NEWS
അബുദാബിയില്‍ റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ച, യുഎസ് മധ്യസ്ഥതയില്‍ ത്രികക്ഷി ചര്‍ച്ചയ്ക്ക് തുടക്കം, ഡോണ്‍ബാസ് വിട്ടുനല്‍കണമെന്ന് റഷ്യ, പ്രദേശങ്ങള്‍ വിട്ടുനല്‍കില്ലെന്ന് യുക്രെയ്ന്‍
2026-11-10
റഷ്യയുക്രെയ്ന്‍ യുദ്ധത്തിന് അറുതിവരുത്താനുള്ള പുതിയ നയതന്ത്ര നീക്കവുമായി അമേരിക്ക. യുഎസ് മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള ത്രികക്ഷി സമാധാന ചര്‍ച്ചകള്‍ക്ക് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ തുടക്കമായി. ഒന്‍പത് മാസത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ചര്‍ച്ചയില്‍ സുരക്ഷാ ഉറപ്പുകളും യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമാണ് പ്രധാന അജണ്ട.
യൂറോപ്പിനെ നാലര വര്‍ഷത്തിലേറെയായി സംഘര്‍ഷത്തിലാഴ്ത്തിയ റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാനുള്ള നിര്‍ണായക നീക്കം. അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയും യുക്രെയ്നും വീണ്ടും ചര്‍ച്ചാമേശയിലെത്തിയിരിക്കുകയാണ്.ഇന്നും നാളെയും അബുദാബിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം ആദ്യമായാണ് മൂന്ന് രാജ്യങ്ങളും വീണ്ടും ഒരുമിച്ചിരിക്കുന്നത്.റഷ്യന്‍ സംഘത്തിന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പ്രതിനിധി വ്‌ലാദിമിര്‍ മെഡിന്‍സ്‌കിയും യുക്രെയ്ന്‍ സംഘത്തിന് റസ്റ്റം ഉമറോവും നേതൃത്വം നല്‍കുന്നു. അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യുക്രെയ്ന്‍ പ്രതിനിധികള്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്കൊപ്പം ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നാറ്റോ, യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക ത്രികക്ഷി ചര്‍ച്ചകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്നതിനെ റഷ്യ എതിര്‍ക്കുകയാണ്.പ്രധാന തര്‍ക്കവിഷയം പ്രദേശങ്ങളുടെ നിയന്ത്രണമാണ്. ഡോണ്‍ബാസ് ഉള്‍പ്പെടെ നാല് മേഖലകളില്‍നിന്ന് യുക്രെയ്ന്‍ സൈന്യം പി•ാറണമെന്നാണ് റഷ്യയുടെ ആവശ്യം. നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്നും യുക്രെയ്ന്‍ സൈനിക ശേഷിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റഷ്യ ആവശ്യപ്പെടുന്നു.എന്നാല്‍ രാജ്യത്തിന്റെ ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ഭാവിയില്‍ റഷ്യയുടെ ആക്രമണം തടയാന്‍ ശക്തമായ സുരക്ഷാ ഉറപ്പുകള്‍ വേണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെടുന്നു. വെടിനിര്‍ത്തലാണ് സമാധാന ചര്‍ച്ചയുടെ ആദ്യപടിയെന്നും യുക്രെയ്ന്‍ നിലപാടെടുക്കുന്നു.അതേസമയം, ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ക്ക് കുറവില്ല. 162 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ യുക്രെയ്നു നേരെ ആക്രമണം നടത്തിയതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. റഷ്യന്‍ മേഖലകളില്‍ 155 യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു.യൂറോപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിപുലമായ കരാറാണ് ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ പ്രതിനിധി ജാരെഡ് കുഷ്‌നര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാലര വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താന്‍ അബുദാബിയിലെ ചര്‍ച്ചകള്‍ക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
News
രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം
നിര്‍ണായക നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ ...
കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി , അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ...
മുന്നണിക്കുള്ളിലെ അതൃപ്തി പ്രകടമാക്കി അടൂര്‍ പ്രകാശ്
അന്വേഷണം ആരംഭിച്ച് വിജിലന്‍സ് , കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്, കണ്ണൂരിലും പാലക്കാടും അന്വേഷണം ...
സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...
പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...
റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...
