GENERAL NEWS

മുന്നണിക്കുള്ളിലെ അതൃപ്തി പ്രകടമാക്കി അടൂര്‍ പ്രകാശ്

2026-11-10

യുഡിഎഫ് യോഗം ചേരാത്തതില്‍ വീണ്ടും അതൃപ്തി പരസ്യമാക്കി മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യോഗം നടക്കാത്തതിന്റെ കാരണം യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി വി ഡി സതീശനോട്  ചോദിക്കണമെന്നാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. മുന്നണിയിലെ പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാത്തതും നിര്‍ണായക തീരുമാനങ്ങള്‍ കണ്‍വീനര്‍ എന്ന നിലയില്‍ തന്നെ അറിയിക്കാത്തതുമാണ് അടൂര്‍ പ്രകാശിന്റെ അതൃപ്തിക്ക് കാരണം.

യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ മുന്നണി യോഗം വിളിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്. എന്നാല്‍ യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വ്യക്തമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട പല വിഷയങ്ങളിലും കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം നേരത്തെ വിമര്‍ശിച്ചിരുന്നു. കാബിനറ്റ് പദവികള്‍ ഉള്‍പ്പെടെയുള്ള പ്രധാന നിയമനങ്ങള്‍ പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മുന്‍ ആരോപണം. മുസ്ലിം ലീഗിലെ ഡോ എം കെ മുനീറിനും ഫോര്‍വേഡ് ബോര്‍ഡിലെ ജി ദേവരാജനും കാബിനറ്റ് പദവികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തീരുമാനങ്ങളും യുഡിഎഫില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അടൂര്‍ പ്രകാശ്  വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിക്കുമ്പോള്‍ മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ മറുപടി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവര്‍ത്തനശൈലിയിലും തീരുമാനങ്ങള്‍ എടുക്കുന്ന രീതിയിലും അതൃപ്തിയുണ്ടെന്ന് അടൂര്‍ പ്രകാശ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ദൈനംദിന  തീരുമാനങ്ങളും കണ്‍വീനറെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും മുന്നണിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങളില്‍ കൂടിയാലോചനകള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തനിക്കുണ്ടായ അതൃപ്തി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനും വെല്ലുവിളിയാകുകയാണ്. പുതിയ പ്രതികരണത്തോടെ യുഡിഎഫിലെ ഏകോപനക്കുറവും നേതൃത്വങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായിരിക്കുകയാണ്.









News

രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം

നിര്‍ണായക നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ ...

അബുദാബിയില്‍ റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ച, യുഎസ് മധ്യസ്ഥതയില്‍ ത്രികക്ഷി ചര്‍ച്ചയ്ക്ക് തുടക്കം, ...

കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി , അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ...

അന്വേഷണം ആരംഭിച്ച് വിജിലന്‍സ് , കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്, കണ്ണൂരിലും പാലക്കാടും അന്വേഷണം ...

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

VIDEO NEWS

'33 പേരുടെ മാതാവ് 'പാപ്പ അടുത്തിടെ ഏറെ പരാമർശിച്ച ആ മാതൃവണക്കത്തിന് പിന്നിൽ ...

എഥനോൾ വിവാദം. വാഹന ഉടമകളുടെ ആശങ്കയുടെ അടിസ്ഥാനം എന്താണ്?

ഇറാനുമായുള്ള സൈനിക യുദ്ധം അവസാനിച്ചെന്ന് ട്രംപ്

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU