GENERAL NEWS

കണ്ണൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി , അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി എന്ന് പ്രാഥമിക നിഗമനം

2026-11-10

കണ്ണൂര്‍ മട്ടന്നൂരില്‍ റിട്ടയേഡ് അധ്യാപികയായ ജ്യോതി , മകന്‍ നവീന്‍ കൃഷ്ണ  എന്നിവരെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചു  . ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്  അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകന്‍ നവീന്‍ സ്വയം വെട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .

മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് റോഡിലെ 'നന്ദനം' എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത് .ജ്യോതിയുടെ ഭര്‍ത്താവും റിട്ടയേഡ് കെ.എസ്.ഇ.ബി ജീവനക്കാരനുമായ ജയകൃഷ്ണന്‍ രാവിലെ ക്ഷേത്രത്തിലും ടൗണിലും പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .  അമ്മയും മകനും തമ്മിലുണ്ടായ കടുത്ത തര്‍ക്കമാണ് ഈ അക്രമത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചെങ്കിലും പുറത്തുനിന്ന് മറ്റാരും വന്നതായി അസ്വാഭാവിക ദൃശ്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല . കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് അയല്‍ക്കാര്‍ പോലീസിന് നല്‍കിയ മൊഴി. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തിവരികയാണ് .

















News

രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബി ജെ പി പ്രധാനമന്ത്രിയോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം

നിര്‍ണായക നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകാ ...

അബുദാബിയില്‍ റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ച, യുഎസ് മധ്യസ്ഥതയില്‍ ത്രികക്ഷി ചര്‍ച്ചയ്ക്ക് തുടക്കം, ...

മുന്നണിക്കുള്ളിലെ അതൃപ്തി പ്രകടമാക്കി അടൂര്‍ പ്രകാശ്

അന്വേഷണം ആരംഭിച്ച് വിജിലന്‍സ് , കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്, കണ്ണൂരിലും പാലക്കാടും അന്വേഷണം ...

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

VIDEO NEWS

'33 പേരുടെ മാതാവ് 'പാപ്പ അടുത്തിടെ ഏറെ പരാമർശിച്ച ആ മാതൃവണക്കത്തിന് പിന്നിൽ ...

എഥനോൾ വിവാദം. വാഹന ഉടമകളുടെ ആശങ്കയുടെ അടിസ്ഥാനം എന്താണ്?

ഇറാനുമായുള്ള സൈനിക യുദ്ധം അവസാനിച്ചെന്ന് ട്രംപ്

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU