GENERAL NEWS
ബഹിരാകാശ ചരിത്രത്തില്‍ പുതുചരിത്രം കുറിക്കാന്‍ നാസയുടെ വോയേജര്‍ 1, ഭൂമിയില്‍ നിന്ന് ഒരു പ്രകാശദിനം ദൂരം പിന്നിടുന്ന ആദ്യ മനുഷ്യനിര്‍മ്മിത പേടകം, നവംബര്‍ 18-ന് ചരിത്ര നേട്ടം കൈവരിക്കുമെന്ന് നാസ
2026-11-15
ബഹിരാകാശ ചരിത്രത്തില്‍ അപൂര്‍വ നേട്ടത്തിനരികെ നാസയുടെ വോയേജര്‍ 1 പേടകം. ഭൂമിയില്‍ നിന്ന് ഒരു പ്രകാശദിനം (ഏകദേശം 2,600 കോടി കിലോമീറ്റര്‍) ദൂരം പിന്നിടുന്ന ആദ്യ മനുഷ്യനിര്‍മ്മിത പേടകമായി വോയേജര്‍ 1 മാറും. 1977-ല്‍ വിക്ഷേപിച്ച പേടകം 49 വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ നവംബര്‍ 18-ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3:46-ഓടെയാണ് ഈ ചരിത്ര നാഴികക്കല്ല് പിന്നിടുന്നത്.
ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങി നാസയുടെ 'വോയേജര്‍ 1' പേടകം. ഭൂമിയില്‍ നിന്ന് ഒരു പ്രകാശദിനം ദൂരം പിന്നിടുന്ന ആദ്യ മനുഷ്യനിര്‍മ്മിത വസ്തുവെന്ന നേട്ടമാണ് വോയേജര്‍ 1 സ്വന്തമാക്കുന്നത്. നവംബര്‍ 18-ന് പേടകം ഈ ചരിത്ര നാഴികക്കല്ല് പിന്നിടുമെന്ന് നാസ അറിയിച്ചു.1977-ല്‍ വിക്ഷേപിച്ച വോയേജര്‍ 1, 49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും നീണ്ട യാത്രയ്ക്കൊടുവിലാണ് ഈ അപൂര്‍വ നേട്ടത്തിലെത്തുന്നത്. സെക്കന്‍ഡില്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രകാശം 24 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശദിനം. അതായത് ഭൂമിയില്‍ നിന്ന് ഏകദേശം 2,600 കോടി കിലോമീറ്റര്‍ അകലെയാണ് വോയേജര്‍ 1 ഇപ്പോള്‍.നവംബര്‍ 18-ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3:46-ഓടെ പേടകം ഈ ദൂരം പിന്നിടും. ഇതോടെ ഭൂമിയില്‍ നിന്ന് അയക്കുന്ന റേഡിയോ സിഗ്‌നലുകള്‍ പേടകത്തിലെത്താന്‍ കൃത്യം 24 മണിക്കൂറും, മറുപടി തിരികെ ഭൂമിയിലെത്താന്‍ മറ്റൊരു 24 മണിക്കൂറും എടുക്കും.സൗരയൂഥത്തിന് പുറത്തുള്ള 'ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പേസിലൂടെ' മണിക്കൂറില്‍ 61,000 കിലോമീറ്റര്‍ വേഗതയിലാണ് വോയേജര്‍ 1 ഇപ്പോള്‍ കുതിക്കുന്നത്. ഈ ചരിത്ര നിമിഷം ആഘോഷിക്കാന്‍ നവംബര്‍ 17-ന് സൂര്യാസ്തമയത്തിന് ശേഷം ഫ്‌ലാഷ് ലൈറ്റുകളോ ഫോണ്‍ ലൈറ്റുകളോ ഉപയോഗിച്ച് ആകാശത്തേക്ക് മോഴ്‌സ് കോഡില്‍ 'ഢഏഞ' എന്ന് തെളിയിക്കാന്‍ നാസ ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.നാസയുടെ ഈ ചരിത്രദൗത്യം ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു സുവര്‍ണ അധ്യായമായി മാറുകയാണ്.
News
പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...
സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...
ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...
4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...
ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...
മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...
ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...
അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...
