GENERAL NEWS
ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക മാറ്റങ്ങളിലൂടെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് കുമാര്‍ ജെയിന്‍
2026-11-15
ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം നിര്‍ണ്ണായക മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് കുമാര്‍ ജെയിന്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനില സന്ദര്‍ശനത്തിന് മുന്നോടിയായാണ് അംബാസഡറുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഗുണപരമായ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് കുമാര്‍ ജെയിന്‍. തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ബന്ധം ഉയര്‍ന്നതോടെ പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള പുതിയ വാതിലുകള്‍ തുറന്നിരിക്കുകയാണെന്നും ഹര്‍ഷ് കുമാര്‍ ജെയിന്‍ വ്യക്തമാക്കി.ഏഴര പതിറ്റാണ്ടിലേറെയായി തുടരുന്ന ഇന്ത്യ-ഫിലിപ്പീന്‍സ് സൗഹൃദം ഇപ്പോള്‍ ഒരു നിര്‍ണ്ണായക വഴിത്തിരിവിലാണ്.പരസ്പര ബഹുമാനത്തിലും, ജനാധിപത്യ മൂല്യങ്ങളിലും, മേഖലയിലെ സമാധാനത്തിനും പുരോഗതിക്കുമായുള്ള പൊതുവായ പ്രതിബദ്ധതയിലുമാണ് ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിലേക്ക് ഉയര്‍ത്തിയതോടെ പ്രതിരോധം, സാമ്പത്തികം, തന്ത്രപ്രധാന മേഖലകള്‍ എന്നിവയില്‍ സഹകരണത്തിന് പുതിയ അവസരങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ആര്‍. മാര്‍ക്കോസ് ജൂനിയറിന്റെ ക്ഷണപ്രകാരം നവംബര്‍ 16, 17 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മനില സന്ദര്‍ശിക്കുന്നത്. ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും, ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിലും ഇന്തോ-പസഫിക് മേഖലയിലെ സമാധാന ശ്രമങ്ങളിലും ഫിലിപ്പീന്‍സുമായുള്ള ശക്തമായ സൗഹൃദം വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
News
പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...
സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...
ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...
4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...
ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...
മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...
അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...
തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം
