GENERAL NEWS

അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് എന്‍.സി.ബി തകര്‍ത്തു, വീട്ടുടമ കസ്റ്റഡിയില്‍

2026-11-15

 അഹമ്മദാബാദില്‍ വീടിന്റെ ബേസ്മെന്റില്‍ അതീവരഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് നിര്‍മ്മാണശാല നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തകര്‍ത്തു. 'ഓപ്പറേഷന്‍ സിന്തറ്റിക് ഡ്രഗ്' എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മെഫെഡ്രോണ്‍  നിര്‍മ്മിക്കുന്ന ലാബ് കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തിട്ടു.

അഹമ്മദാബാദില്‍ വീടിന്റെ ബേസ്മെന്റില്‍ അതീവരഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് നിര്‍മ്മാണശാല നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തകര്‍ത്തു. 'ഓപ്പറേഷന്‍ സിന്തറ്റിക് ഡ്രഗ്' എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മെഫെഡ്രോണ്‍  നിര്‍മ്മിക്കുന്ന ലാബ് കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തു.അഹമ്മദാബാദിലെ സര്‍ഖേജ് മേഖലയിലുള്ള ലെബന്‍ പാര്‍ക്കിലെ ഒരു താമസസ്ഥലത്താണ് എന്‍.സി.ബി സംഘം പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. വീടിന്റെ ബേസ്മെന്റ് പൂര്‍ണ്ണമായും ലഹരിമരുന്ന് നിര്‍മ്മാണ ലാബാക്കി മാറ്റിയ നിലയിലായിരുന്നു. ഇവിടെ നിന്നും വലിയ അളവില്‍ എം.ഡി ലഹരിമരുന്നും, നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാസവസ്തുക്കളും, അസംസ്‌കൃത വസ്തുക്കളും, യന്ത്രസാമഗ്രികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.കസ്റ്റഡിയിലെടുത്ത വീട്ടുടമയുമായി ബന്ധമുള്ള ബോപ്പലിലെ ഒരു കോഫി ഷോപ്പിലും എന്‍.സി.ബി പരിശോധന നടത്തിയിട്ടുണ്ട്. ലഹരിമരുന്ന് വിതരണ ശൃംഖലയുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.'ഓപ്പറേഷന്‍ സിന്തറ്റിക് ഡ്രഗ്' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. പിടിച്ചെടുത്ത രാസവസ്തുക്കളുടെ കൃത്യമായ അളവും മൂല്യവും തിട്ടപ്പെടുത്തി വരികയാണെന്നും, മറ്റ് സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ലഹരി ശൃംഖലയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും എന്‍.സി.ബി വ്യക്തമാക്കി.കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരി ശൃംഖലയിലെ കൂടുതല്‍ കണ്ണികള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് എന്‍.സി.ബി നല്‍കുന്ന സൂചന.







News

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...

മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...

ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...

തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം

VIDEO NEWS

"ഞാൻ കൊതിച്ച ആ ആഗ്രഹം ഇന്ന് സഫലമായി" അഭിവന്ദ്യ തട്ടിൽ പിതാവിന്റെ മനോഹരമായ പ്രസംഗം.

ഭൂമിക്കുമുകളിലെ ലോക രാജ്യങ്ങളുടെ അദൃശ്യ യുദ്ധം

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു.നെതന്യാഹുവിനെ പിടിച്ചുകേട്ടാന്‍ ഐസെന്‍കോട്ട് രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU