GENERAL NEWS
തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം
2026-11-15
തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ വന്‍ മുന്നേറ്റം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ എല്ലാ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ നോണ്‍-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിന്റെ 36-ാമത് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സിംഗ്.
തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ വന്‍ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.മിസൈല്‍ വികസനം, നാവിക പ്ലാറ്റ്ഫോമുകള്‍, എയ്റോസ്പേസ് എഞ്ചിനീയറിംഗ്, റഡാര്‍ സംവിധാനങ്ങള്‍, ബഹിരാകാശ രംഗം എന്നിവയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ തദ്ദേശീയ പ്രതിരോധ മേഖലയുടെ കരുത്താണ് തെളിയിക്കുന്നതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും വ്യവസായ പങ്കാളികളുടെയും വളര്‍ന്നുവരുന്ന ശേഷിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.പ്രതിരോധ ഉപകരണങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ തകരാറുകള്‍ പോലും അവയുടെ പ്രവര്‍ത്തനക്ഷമതയെയും ആയുസ്സിനെയും ബാധിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇത്തരം പിഴവുകള്‍ ദൗത്യങ്ങളുടെ വിജയത്തെ തന്നെ ബാധിച്ചേക്കാം. അതിനാല്‍, ഉല്‍പ്പാദനത്തിന് ശേഷം തകരാറുകള്‍ കണ്ടെത്തുന്നതിന് പകരം, നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഗുണനിലവാര പരിശോധനകള്‍ ഉള്‍പ്പെടുത്തി പിഴവുകള്‍ മുന്‍കൂട്ടി തടയുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് പ്രതിരോധ മന്ത്രി വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു.'തന്ത്രപരവും സാമ്പത്തികവുമായ മികവിനായുള്ള നവീകരണം' എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. ഒരു രാജ്യത്തിന്റെ പുരോഗതി സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചല്ല, മറിച്ച് അത് നിര്‍മ്മിക്കുന്ന സംവിധാനങ്ങളുടെ ഗുണനിലവാരത്തെയും സുരക്ഷയെയും കൂടി ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം ആഗോള നിലവാരമുള്ള സുരക്ഷിതമായ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
News
പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...
സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...
ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...
4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...
ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...
മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...
ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...
അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...
