GENERAL NEWS

പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്‍സാല്‍വാസിന് സഭയുടെ ആദരം

2026-11-23

 കത്തോലിക്കാ സഭയിലെ  അല്‍ മായര്‍ക്കുള്ള    പരമോന്നത  ബഹുമതിയായ  ഷെവലിയര്‍ പദവി ലഭിച്ച  പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്‍സാല്‍വാസിന്   സഭയുടെ ആദരം  .  പപ്പായുടെ  ഷെവലിയര്‍  പദവി ലഭിച്ച  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രൊഫ . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസിന്റെ ഷെവലിയര്‍  സ്ഥാന ചിഹ്ന  സ്വീകരണവും കൃതജ്ഞതാ ദിവ്യ ബലിയര്‍പ്പണവും  എറണാകുളം ഇന്‍ഫന്റ്‌റ് ജീസസ്  പള്ളിയില്‍  നടന്നു . സഭയ്ക്കും സമൂഹത്തിനും  മാധ്യമ മേഖലകളിലും  നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയാണ് ഷെവലിയര്‍ പദവി  നല്‍കിയത് . 

കത്തോലിക്കാ സഭയ്ക്കും  സമൂഹത്തിനും   നല്‍കിയ സംഭവനകള്‍ കണക്കിലെടുത്ത് കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ്  ലിയോ പതിനാലാമന്‍  മാര്‍പാപ്പ   പ്രൊഫ . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസിന് സെന്റ് .സില്‍വ സ്റ്ററിലെ കുതിരസവാരി ഓര്‍ഡര്‍ ഓഫ് നൈറ്റ് ആയി ആദരിച്ചത്  .  വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്  ഡോ  . ജോസഫ് കളത്തിപ്പറമ്പില്‍ ഷെവലിയര്‍  ബഹുമതി പ്രഖ്യാപനവും   നടത്തി . ഇതിനെ  തുടര്‍ന്നുള്ള    പ്രൊഫ . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസിന്റെ ഷെവലിയര്‍  സ്ഥാന ചിഹ്ന  സ്വീകരണവും കൃതജ്ഞതാ ദിവ്യ ബലിയര്‍പ്പണവും  എറണാകുളം ഇന്‍ഫന്റ്‌റ് ജീസസ്  പള്ളിയില്‍  നടന്നു .   ഹൈക്കോടതിക്ക്  സമീപമുള്ള  ഇന്‍ഫന്റ്‌റ് ജീസസ്  പള്ളിയില്‍ ചടങ്ങിനെത്തിയ സഭാ പിതാക്ക•ാരെയും വൈദികരെയും  വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചതോടെയാണ്    ചടങ്ങുകള്‍ക്ക് തുടക്കമായത് . ദിവ്യ ബലിയര്‍പ്പണത്തിന്  വരാപ്പുഴ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ .ഫ്രാന്‍സിസ്  മുഖ്യ കാര്‍മ്മികനായി . പുനലൂര്‍ രൂപതാ അധ്യക്ഷന്‍  ഡോ .സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ , വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍  ഡോ .ആന്റണി  വലുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരുമായി . പിതാക്ക•ാരായ മൂന്ന് പേരും ചേര്‍ന്നാണ്  ഷെവലിയര്‍  പദവിയുടെ സ്ഥാന ചിഹ്നങ്ങള്‍  പ്രൊഫ . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസിനെ അണിയിച്ചത് . കുര്‍ബാന മദ്ധ്യേ പിതാക്ക•ാര്‍ പ്രൊഫ . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസിന്റെ  സഭാ സേവനങ്ങളെ പ്രകീര്‍ത്തിച്ചു.  മാധ്യമലോകത്തിനും  സഭയ്ക്കും  വര്‍ഷങ്ങളായി നല്‍കിയ   നിസ്തുല   സേവനങ്ങളെ  പിതാക്ക•ാര്‍ പ്രത്യേകം അനുസ്മരിച്ചു . . കുര്‍ബാനയ്ക്ക് ശേഷം   പ്രൊഫ . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസ്  സഭ നല്‍കിയ ആദരത്തിന് നന്ദി രേഖപ്പെടുത്തി . തുടര്‍ന്ന് ഇന്‍ഫന്റ്‌റ് ജീസസ്  പള്ളി ഹാളില്‍ അനുമോദന യോഗവും ചേര്‍ന്നു  .അനുമോദന യോഗം പുനലൂര്‍ രൂപതാ അധ്യക്ഷന്‍  ഡോ .സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘടനം ചെയ്തു  . വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍  ഡോ .ആന്റണി  വലുങ്കല്‍ അധ്യക്ഷത വഹിച്ചു .  കേരള ഹൈക്കോടതി മുന്‍ ജഡ്ജി മേരി ജോസഫ് .മുഖ്യ പ്രഭാഷണം  നടത്തി . ഫാ .മാത്യു  ഇലഞ്ഞിമറ്റം ,സിസ്റ്റര്‍ പേഴ്സി , മുന്‍ എം പി ചാള്‍സ് ഡയസ് . കെ ആര്‍ എല്‍ സിസി  ഡെപ്യുട്ടി സെക്രട്ടറി  ഫാ . ജിജു അര്‍ക്കത്തറ , മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍  ഹരികൃഷ്ണന്‍ എന്നിവരും സംസാരിച്ചു . ഇഗ്നേഷ്യസ്  ഗോണ്‍സാല്‍വാസിന്റെ കുടുംബാംഗങ്ങള്‍  ,സുഹൃത്തുക്കള്‍ ,സഹപ്രവര്‍ത്തകര്‍ അല്‍മായ പ്രതിനികള്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ ജനസമൂഹം ചടങ്ങുകളില്‍ പങ്കെടുത്തു .




News

സുമാത്ര തീരത്ത് കപ്പല്‍ പിടിച്ചെടുത്തു, രാസവസ്തുക്കളും ലക്ഷക്കണക്കിന് സിം കാര്‍ഡുകളും കണ്ടെടുത്തു

ഇന്ത്യനേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം, 15,000 കോടി രൂപയുടെ വികസന പാക്കേജ്, എട്ട് കരാറുകള്‍,അയോധ്യ ജനക്പൂര്‍ ...

ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ...

പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...

യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ ...

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി

ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും ...

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

VIDEO NEWS

ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍ | Hormuz | Iran

ഇറാനെ തൊട്ടാല്‍ യുദ്ധം പടരും; നെതന്യാഹുവിന് സൈനിക മുന്നറിയിപ്പ് | Israel | Iran

മാനന്തവാടി രൂപതയ്ക്ക് അഭിമാനമായി സഹോദരന്മാരുടെ തിരുപ്പട്ടം...Mananthavady

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU