GENERAL NEWS

സുമാത്ര തീരത്ത് കപ്പല്‍ പിടിച്ചെടുത്തു, രാസവസ്തുക്കളും ലക്ഷക്കണക്കിന് സിം കാര്‍ഡുകളും കണ്ടെടുത്തു

2026-11-23

റോക്കറ്റുകളിലും മിസൈലുകളിലും ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത വസ്തുവും ലക്ഷക്കണക്കിന് സിം കാര്‍ഡുകളും വഹിച്ചുകൊണ്ട് ബംഗ്ലാദേശിലേക്ക് പോയ ചരക്കുകപ്പല്‍ ഇന്തൊനീഷ്യന്‍ നാവികസേന പിടിച്ചെടുത്തു. വടക്കന്‍ സുമാത്രയിലെ ബെലവാന്‍ തീരത്തിന് സമീപത്തുനിന്നാണ് അസ്വാഭാവിക നീക്കങ്ങളെത്തുടര്‍ന്ന് കപ്പല്‍ കസ്റ്റഡിയിലെടുത്തത്.

ചൈനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പല്‍ വടക്കന്‍ സുമാത്രയിലെ ബെലവാന്‍ തീരത്തിന് സമീപം ഇന്തൊനീഷ്യന്‍ നാവികസേന പിടിച്ചെടുത്തു. കപ്പലില്‍ സൂക്ഷിച്ചിരുന്ന 36 കണ്ടെയ്‌നറുകളില്‍ 15 എണ്ണത്തിലായി 405 ടണ്‍ സോഡിയം പെര്‍ക്ലോറേറ്റും 54 പാലറ്റുകളിലായി ലക്ഷക്കണക്കിന് രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകളും അധികൃതര്‍ കണ്ടെത്തി. 

 കൊമോറോസ് പതാകയുള്ള 'എം.വി സ്റ്റാര്‍ ലൈന്‍സ്' എന്ന കപ്പലാണ് സമുദ്രാതിര്‍ത്തിയില്‍ നാവികസേനയുടെ പിടിയിലായത്. ചൈനയിലെ ലിയാന്‍യുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പല്‍. സഞ്ചാരപാതയിലെ അസ്വാഭാവിക നീക്കങ്ങളും റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. റോക്കറ്റുകളിലും മിസൈലുകളിലും പ്രൊപ്പല്ലന്റായി ഉപയോഗിക്കുന്ന ശക്തമായ ഓക്‌സിഡൈസിങ് രാസവസ്തുവാണ് സോഡിയം പെര്‍ക്ലോറേറ്റ്. പിടിച്ചെടുത്ത അളവ് ഉപയോഗിച്ച് ഏകദേശം 100 മിസൈലുകള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുമെന്ന് നാവികസേന റിയര്‍ അഡ്മിറല്‍ ഡെനി സെപ്റ്റിയന്‍ വ്യക്തമാക്കി. ഇതിനൊപ്പം കണ്ടെത്തിയ രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്.   

കപ്പലിന്റെ രജിസ്‌ട്രേഷന്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും ചില രേഖകളുടെ കാലാവധി കഴിഞ്ഞിരുന്നുവെന്നും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഇന്തൊനീഷ്യന്‍ നാവികസേന വ്യക്തമാക്കി. ബംഗ്ലാദേശില്‍ ഈ ചരക്ക് ആര്‍ക്കാണ് കൈമാറേണ്ടതെന്നോ ഏത് സ്ഥാപനമാണ് ഇതിന് പിന്നിലെന്നോ വ്യക്തമായിട്ടില്ല. കപ്പല്‍ ജീവനക്കാരെയും രേഖകളും വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സുരക്ഷാ ഏജന്‍സികള്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  




News

പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്‍സാല്‍വാസിന് സഭയുടെ ആദരം

ഇന്ത്യനേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം, 15,000 കോടി രൂപയുടെ വികസന പാക്കേജ്, എട്ട് കരാറുകള്‍,അയോധ്യ ജനക്പൂര്‍ ...

ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ...

പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...

യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ ...

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി

ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും ...

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

VIDEO NEWS

ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍ | Hormuz | Iran

ഇറാനെ തൊട്ടാല്‍ യുദ്ധം പടരും; നെതന്യാഹുവിന് സൈനിക മുന്നറിയിപ്പ് | Israel | Iran

മാനന്തവാടി രൂപതയ്ക്ക് അഭിമാനമായി സഹോദരന്മാരുടെ തിരുപ്പട്ടം...Mananthavady

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU