GENERAL NEWS
പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കിരണ്‍ റിജിജു, ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ എം.പിമാരും തയ്യാറാകണമെന്ന് അഭ്യര്‍ത്ഥന
2026-11-27
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ചേരുന്ന പാര്‍ലമെന്റിന്റെ നാല് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ചു . സഭയില്‍ കൊണ്ടുവരുന്ന സുപ്രധാന ബില്ലുകളിലും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ എം.പിമാരും തയ്യാറാകണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ സഭാ ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ ചേരുന്ന പാര്‍ലമെന്റിന്റെ നാല് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ചു . സഭയില്‍ കൊണ്ടുവരുന്ന സുപ്രധാന ബില്ലുകളിലും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ എം.പിമാരും തയ്യാറാകണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ സഭാ ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .
ലോക്‌സഭ നവംബര്‍ 30-നും ഡിസംബര്‍ 1-നും, രാജ്യസഭ ഡിസംബര്‍ 2-നും 3-നും സമ്മേളിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സ്പീക്കറോടും ചെയര്‍മാനോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നത് . പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തതിനെതിരെയുള്ള പ്രതിപക്ഷ വിമര്‍ശനങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്കായി പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മുന്‍പും ഇത്തരം കീഴ്വഴക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ട സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ബില്ലുകളും വനിതാ സംവരണ ബില്ലും സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന .
News
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍
വിമാനയാത്ര ഇനി ആഡംബരമാകുമോ?, പറന്നുയരുന്നത് വിമാനങ്ങള്‍ മാത്രമല്ല; ടിക്കറ്റ് നിരക്കും!
കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
