GENERAL NEWS
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍
2026-11-27
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. രാവിലെ രാഷ്ട്രപതി എറണാകുളം ജില്ലയിലെ കാലടിയിലെ ആദിശങ്കര ജ•ഭൂമി സന്ദര്‍ശിച്ചു . തുടര്‍ന്ന് തൃശ്ശൂരിലേക്ക് തിരിച്ച രാഷ്ട്രപതി, വൈദ്യരത്നം ആയുര്‍വേദ കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു .തൃശ്ശൂര്‍ പുഴയ്ക്കലിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത് .കേരള ഗവര്‍ണ്ണര്‍ ഓം പ്രകാശ് മാത്തൂര്‍, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്‍, വൈദ്യരത്നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്സ്, വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു കെ.പി. എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ഗുരുവായൂരിലെത്തി .രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത് . സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കും. സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ ഉള്‍പ്പെടെ നാനൂറിലധികം ഓഫീസര്‍ ട്രെയിനികളാണ് പരേഡില്‍ അണിനിരക്കുന്നത്.
News
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
വിമാനയാത്ര ഇനി ആഡംബരമാകുമോ?, പറന്നുയരുന്നത് വിമാനങ്ങള്‍ മാത്രമല്ല; ടിക്കറ്റ് നിരക്കും!
പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കിരണ്‍ റിജിജു, ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ ...
കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
