GENERAL NEWS
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ലക്ഷത്തോളം ആളുകളാണ് ഇരുട്ടിലായത്, 454 വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി
2026-11-27
യു എസില്‍ താങ്ക്‌സ് ഗിവിങ് ആഘോഷങ്ങള്‍ക്കിടെ വീശിയടിച്ച ശക്തമായ ചുഴലികൊടുങ്കാട്ടും മഞ്ഞുവീഴ്ചയും ജനജീവിതത്തെ ബാധിച്ചു . കനത്ത കാറ്റിലും മഴയിലും വ്യാപകമായി വൈധ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഏകദേശം ഒന്‍പതു ലക്ഷത്തോളം ആളുകളാണ് ഇരുട്ടിലായത് മോശം കാലാവസ്ഥയെ തുടര്‍ന്ന് നാന്നൂറിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ആയിരത്തോളം വിമാന സര്‍വിസുകള്‍ വൈകുകയും ചെയ്തു . ഇത് താങ്ക്‌സ് ഗിവിങ് അവധിക്കാല യാത്രകളെ ബാധിച്ചു .
അമേരിക്കയുടെ കിഴക്കന്‍ തീരമേഖലകളില്‍ ആഞ്ഞടിച്ച 'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റില്‍ ജനജീവിതം ദുസ്സഹമായി. കനത്ത കാറ്റിലും മഴയിലും രാജ്യത്തെ 9 ലക്ഷത്തോളം വീടുകളില്‍ വ്യാപകമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു . അവധിക്കാല ആഘോഷങ്ങളുടെ തിരക്കിനിടെയുണ്ടായ പ്രകൃതിക്ഷോഭം രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു.
വ്യാഴാഴ്ച മണിക്കൂറില്‍ 70 മൈല്‍ (ഏകദേശം 112 കിലോമീറ്റര്‍) വരെ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റാണ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 454 വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കുകയും 2,411 സര്‍വീസുകള്‍ വൈകുകയും ചെയ്തു. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയാണ് കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും രൂക്ഷമായി ബാധിച്ചത്.
തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പല പ്രദേശങ്ങളിലെയും പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച നിലയിലാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനും ഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള അടിയന്തര നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു .
News
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍
വിമാനയാത്ര ഇനി ആഡംബരമാകുമോ?, പറന്നുയരുന്നത് വിമാനങ്ങള്‍ മാത്രമല്ല; ടിക്കറ്റ് നിരക്കും!
പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കിരണ്‍ റിജിജു, ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ ...
കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
