GENERAL NEWS

രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം

2026-11-26

രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം. 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം. കടല്‍മാര്‍ഗം എത്തിയ പത്ത് ഭീകരര്‍. ലക്ഷ്യം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. താജ്മഹല്‍ ഹോട്ടലും ഒബ്‌റോയ് ഹോട്ടലും ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒരേസമയം ആക്രമണം. 166 ജീവനുകള്‍ പൊലിഞ്ഞു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. പതിനെട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ രാത്രിയുടെ ഭീതിയും വേദനയും ഇന്ത്യയുടെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.

2008 നവംബര്‍ 26. പതിവുപോലെ തിരക്കിലായിരുന്നു മുംബൈ നഗരം. പക്ഷേ ആ രാത്രി ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്ന ദുരന്തത്തിന്റെ തുടക്കമായിരുന്നു.

കടല്‍മാര്‍ഗം മുംബൈയിലെത്തിയ പത്ത് ഭീകരര്‍. അത്യാധുനിക ആയുധങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങി. താജ് ഹോട്ടല്‍, ഒബ്‌റോയ് ട്രൈഡന്റ്, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം.

താജ് ഹോട്ടലില്‍ തീയും പുകയും ഉയര്‍ന്നു. വെടിയൊച്ചകള്‍ നഗരത്തെ വിറപ്പിച്ചു. ഹോട്ടലുകളില്‍ വിദേശികളടക്കം നിരവധി പേര്‍ ബന്ദികളാക്കപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി.

മുംബൈ പോലീസും സൈന്യവും ദേശീയ സുരക്ഷാ സേനയും പോരാട്ടത്തിനിറങ്ങി. ഭീകരരെ നേരിടുന്നതിനിടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ഭീകരരില്‍ ഒമ്പത് പേരെ വധിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിന് പിന്നീട് വധശിക്ഷ നടപ്പാക്കി.

രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച ധീരരായ ഉദ്യോഗസ്ഥര്‍. അവരുടെ ത്യാഗം ഇന്ത്യയുടെ സുരക്ഷാ ചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത അധ്യായമാണ്.

ആക്രമണം ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലെ നിരവധി പോരായ്മകള്‍ തുറന്നുകാട്ടി. തീരദേശ സുരക്ഷ ശക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി.  പ്രതികരണശേഷിയും വിന്യാസ സംവിധാനവും മെച്ചപ്പെടുത്തി. വിവിധ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. തീരദേശ നിരീക്ഷണ സംവിധാനങ്ങള്‍ വിപുലീകരിച്ചു. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെട്ടിട്ടും ഭീകരവാദ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

2025 നവംബറില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം വീണ്ടും രാജ്യത്തിന്റെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി. ഭീകരവാദത്തിന്റെ സ്വഭാവവും രീതികളും മാറുകയാണ്. സാങ്കേതികവിദ്യയും പുതിയ ആശയവിനിമയ മാര്‍ഗങ്ങളും ഭീകരസംഘങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വര്‍ധിക്കുന്നു. 2026 നവംബര്‍ 26-ന് 18-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ചോദ്യം മറ്റൊരു 26/11 ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യം എത്രത്തോളം തയ്യാറാണ് എന്നതാണ് 

166 മനുഷ്യജീവനുകള്‍... അനേകം കുടുംബങ്ങളുടെ കണ്ണീര്‍... രാജ്യത്തിന്റെ അഭിമാനത്തിന് നേരെയുണ്ടായ കടന്നാക്രമണം...6/11 വെറുമൊരു ഭീകരാക്രമണത്തിന്റെ ഓര്‍മയല്ല. സുരക്ഷയില്‍ ഒരു ചെറിയ വീഴ്ചപോലും എത്ര വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നതിന്റെ മുന്നറിയിപ്പാണ്. താജ്മഹല്‍ ഹോട്ടലിന്റെ ചുവരുകളില്‍ പതിഞ്ഞ വെടിയുണ്ടകളുടെ പാടുകള്‍ ഇന്നും ചരിത്രത്തോട് ചിലത് വിളിച്ചുപറയുന്നുണ്ട്. ഭീകരര്‍ക്ക് തകര്‍ക്കാനായത് കെട്ടിടങ്ങളെയാണ്. ഇന്ത്യയുടെ ആത്മവിശ്വാസത്തെയല്ല. മറക്കില്ല ആ രാത്രിയെ... മറക്കില്ല ആ ധീരരക്തസാക്ഷികളെ... ഭീകരതയ്ക്കുമുന്നില്‍ ഇന്ത്യ തലകുനിക്കില്ല.



 






News

കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍

എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം തയ്യാറായി ...

മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉപസമിതി രൂപീകരിച്ചു, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ ...

എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള പരാതി , ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ സംഘം ...

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം, ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രസംഗം ...

സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...

സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...

ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും

VIDEO NEWS

തോമാശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ പുതുക്കി 'ഉർഹാ ദ്മാർ തോമ'

ലോകത്തോട് മുഖംതിരിച്ച് ഉത്തരകൊറിയവീണ്ടും വാതിലടച്ച് കിം ജോങ് ഉന്‍

മുംബൈ ഭീകരാക്രമണത്തിന് 18 വയസ്സ്.ധീരജവാന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം | LIVE

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU