GENERAL NEWS
ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര പ്ലാറ്റിനം ജൂബിലി, ആറായിരത്തോളം വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും, 141 ഇടവക വിശ്വാസികള്‍ കൊടുങ്ങല്ലൂരില്‍ സംഗമിക്കും
2026-11-27
മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ പത്തൊമ്പതാം ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി കൊടുങ്ങല്ലൂര്‍. ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മാര്‍ത്തോമാ തീര്‍ത്ഥാടനം ഡിസംബര്‍ ആറിന് നടക്കും. ആറായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടനത്തിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കും.
'ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന ക്രിസ്തുവിന്റെ ആഹ്വാനം ഏറ്റെടുത്ത് ഭാരതത്തിലെത്തിയ മാര്‍ത്തോമാ ശ്ലീഹായുടെ വിശ്വാസപൈതൃകം പുതുക്കുകയാണ് തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം.
ഇരിഞ്ഞാലക്കുട രൂപത വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം ഇത്തവണ ഡിസംബര്‍ ആറിന് ഞായറാഴ്ചയാണ് നടക്കുന്നത്. മാര്‍ത്തോമാ ശ്ലീഹാ ഭാരതത്തില്‍ കാലുകുത്തിയതിന്റെ പത്തൊമ്പതാം ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷം കൂടിയാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത.
രൂപതയിലെ 141 ഇടവകകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം പ്രതിനിധികള്‍ രാവിലെ പതിനൊന്ന് മണിയോടെ കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഒരുക്കുന്ന സാന്തോം സ്‌ക്വയറില്‍ എത്തിച്ചേരും. ഇരിങ്ങാലക്കുട, പുത്തന്‍ചിറ, മാള മേഖലകളില്‍ നിന്നാണ് വിശ്വാസ പ്രഖ്യാപന പദയാത്രകള്‍ ആരംഭിക്കുക. വിവിധ മേഖലകളില്‍ നിന്നുള്ള യാത്രകള്‍ സാന്തോം സ്‌ക്വയറില്‍ സംഗമിക്കും.
തുടര്‍ന്ന് സാന്തോം സ്‌ക്വയറിലെ കല്‍വിളക്കില്‍ മത-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തിരി തെളിയിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പത്തൊമ്പതാം ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരാകും.
രൂപതയിലെ വിവിധ സന്യാസ പരിശീലനാര്‍ത്ഥികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക ഭാരവാഹികള്‍, കുടുംബക്കൂട്ടായ്മകള്‍, ഭക്തസംഘടനകള്‍, മതബോധന അധ്യാപകര്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തവും തീര്‍ത്ഥാടനത്തിലുണ്ടാകും.
മാര്‍ത്തോമാ ശ്ലീഹായിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ വെളിച്ചം കൂടുതല്‍ ശക്തമാക്കാനും ആ വിശ്വാസം ധൈര്യത്തോടെ പ്രഘോഷിക്കാനും തീര്‍ത്ഥാടനത്തില്‍ പങ്കുചേരണമെന്ന് ഇരിഞ്ഞാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.ആഥഠഋ
ഭാരത ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്തുകൊണ്ട് ഇരിഞ്ഞാലക്കുട രൂപതാ വിശ്വാസ സമൂഹത്തിന് ലഭിച്ചിരിക്കുന്ന ഈ സവിശേഷമായ അവസരത്തെ, ഈ തീര്‍ത്ഥാടനത്തെ നമുക്ക് ഏറ്റെടുത്തുകൊണ്ട് വിശ്വാസത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിന്റെ പുണ്യഭൂമിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപതാ വികാരി ജനറല്‍ ഫാ. ജോസ് മാളിയേക്കല്‍ അറിയിച്ചു.ആഥഠഋ
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം രൂപതയിലെ വിവിധ ഇടവകകളിലെ കലാകാര•ാര്‍ അണിനിരക്കുന്ന കലാപരിപാടികളും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഴീക്കോട് തീര്‍ത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും വിശ്വാസികള്‍ക്ക് അവസരമുണ്ടാകും.
News
തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...
'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...
ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍
വിമാനയാത്ര ഇനി ആഡംബരമാകുമോ?, പറന്നുയരുന്നത് വിമാനങ്ങള്‍ മാത്രമല്ല; ടിക്കറ്റ് നിരക്കും!
പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കിരണ്‍ റിജിജു, ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ ...
കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍
രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...
