GENERAL NEWS

കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍

2026-11-26

കാലാവസ്ഥ ദുരന്തങ്ങളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ലോകത്ത് ഒമ്പത് ലക്ഷത്തിലധികം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. 4.7 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഈ കാലയളവില്‍ ലോകത്തിനുണ്ടായത്. അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.

ഒരു പ്രളയം തകര്‍ക്കുന്നത് വീടുകളും റോഡുകളും മാത്രമല്ല. ഒരു ജനതയുടെ വര്‍ഷങ്ങളായുള്ള സമ്പാദ്യവും സ്വപ്നങ്ങളും കൂടിയാണ്. കാലാവസ്ഥാ ദുരന്തങ്ങള്‍ ലോകത്തിന്റെ സമ്പദ്വ്യവസ്ഥയെ എത്രത്തോളം ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജര്‍മന്‍വാച്ച് പുറത്തിറക്കിയ ക്ലൈമറ്റ് റിസ്‌ക് ഇന്‍ഡക്‌സ് 2027.

1996 മുതല്‍ 2025 വരെയുള്ള മുപ്പത് വര്‍ഷത്തിനിടെ പതിനായിരത്തോളം അതിതീവ്ര കാലാവസ്ഥ സംഭവങ്ങളാണ് ലോകത്ത് രേഖപ്പെടുത്തിയത്. ഇതില്‍ ഒമ്പത് ലക്ഷത്തി പതിനാറായിരത്തിലധികം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി. 4.7 ട്രില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവുമുണ്ടായി. ജര്‍മനിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന് ഏതാണ്ട് തുല്യമാണിത്. ഡൊമിനിക്ക, മ്യാന്‍മര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളെയാണ് ഈ കാലയളവില്‍ കാലാവസ്ഥ ദുരന്തങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത്. പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 436 അതിതീവ്ര കാലാവസ്ഥ സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. എഴുപത്തെണ്ണായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 170 ബില്യണ്‍ ഡോളറിലധികമാണ് സാമ്പത്തിക നഷ്ടം. ജീവഹാനിയുടെ കാര്യത്തില്‍ ഉഷ്ണതരംഗങ്ങളാണ് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്. 2025-ല്‍ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിലുണ്ടായ മരണങ്ങളില്‍ എഴുപത് ശതമാനത്തോളം ഉഷ്ണതരംഗങ്ങളെ തുടര്‍ന്നായിരുന്നു.

അതേസമയം സാമ്പത്തിക നഷ്ടത്തിന്റെ കാര്യത്തില്‍ കൊടുങ്കാറ്റുകളാണ് മുന്നില്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ സാമ്പത്തിക നഷ്ടത്തിന്റെ 58 ശതമാനത്തിനും കാരണമായത് കൊടുങ്കാറ്റുകളാണ്. കൃഷി നശിക്കുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ തകരുമ്പോള്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നു. തകര്‍ന്ന അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരുകള്‍ക്ക് വന്‍തുക ചെലവഴിക്കേണ്ടിവരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് താരതമ്യേന കുറഞ്ഞ സംഭാവന നല്‍കുന്ന പല രാജ്യങ്ങളുമാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്നതണ് റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കണ്ടെത്തല്‍. കാലാവസ്ഥാ പ്രതിസന്ധി കേവലം പരിസ്ഥിതി പ്രശ്‌നമല്ലെന്നും കോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തെയും രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന പ്രതിസന്ധി കൂടിയാണെന്നും ഓര്‍മിപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ട്.





News

രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...

എസ്. വളര്‍മതി നിരാഹാര സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു, നാല് ആവശ്യങ്ങള്‍ അംഗീകരിക്കാം തയ്യാറായി ...

മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഉപസമിതി രൂപീകരിച്ചു, മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ ...

എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള പരാതി , ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ സംഘം ...

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം, ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രസംഗം ...

സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...

സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...

ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും

VIDEO NEWS

തോമാശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ പുതുക്കി 'ഉർഹാ ദ്മാർ തോമ'

ലോകത്തോട് മുഖംതിരിച്ച് ഉത്തരകൊറിയവീണ്ടും വാതിലടച്ച് കിം ജോങ് ഉന്‍

മുംബൈ ഭീകരാക്രമണത്തിന് 18 വയസ്സ്.ധീരജവാന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം | LIVE

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU