GENERAL NEWS

ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ

2026-11-27

കേരളത്തില്‍ അരിവില ഉയരുന്ന സാഹചര്യത്തില്‍ ഭാരത് അരി സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലക്ക് അരി ലഭ്യമാക്കണമെന്ന സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്റെ തീരുമാനം.

കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുന്നതിനായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം പ്രകാരം അരി അനുവദിക്കണമെന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം. എന്നാല്‍ കുറഞ്ഞ വിലയിലുള്ള അരിക്ക് പകരം കേന്ദ്രത്തിന്റെ പ്രത്യേക ബ്രാന്‍ഡായ ഭാരത് അരി നല്‍കാമെന്നാണ് കേന്ദ്രം അറിയിച്ചത്. 10 കിലോയുടെ സഞ്ചിക്ക് 360 രൂപയാണ് ഭാരത് അരിയുടെ വില. അതായത് കിലോഗ്രാമിന് 36 രൂപ. സപ്ലൈകോയ്ക്ക് ആവശ്യമായ അരിയുടെ അളവ് സംബന്ധിച്ച് ഉടന്‍ കേന്ദ്രത്തിന് കത്ത് നല്‍കും.

എഫ്.സി.ഐയില്‍ നിന്ന് നാഫെഡ് വാങ്ങി, നുറുങ്ങിയ അരി ഒഴിവാക്കി സംസ്‌കരിച്ചെടുക്കുന്ന ഭാരത് അരിയാണ് സപ്ലൈകോയ്ക്ക് നല്‍കുക. അതേസമയം, സപ്ലൈകോയില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ 10 കിലോ വരെ സബ്‌സിഡി അരി കിലോഗ്രാമിന് 33 രൂപ നിരക്കില്‍ ലഭിക്കുന്നുണ്ട്. മട്ട, കുറുവ ഉള്‍പ്പെടെയുള്ള അരിയിനങ്ങളാണ് ഈ നിരക്കില്‍ ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭാരത് അരിയുടെ സബ്‌സിഡി പൂര്‍ണമായി പിന്‍വലിച്ചതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കിലോഗ്രാമിന് ആറു രൂപ  വര്‍ധിപ്പിച്ചിരുന്നു .





News

ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...

തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് ...

'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍

വിമാനയാത്ര ഇനി ആഡംബരമാകുമോ?, പറന്നുയരുന്നത് വിമാനങ്ങള്‍ മാത്രമല്ല; ടിക്കറ്റ് നിരക്കും!

പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കിരണ്‍ റിജിജു, ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ ...

കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍

രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...

VIDEO NEWS

മഞ്ഞിനടിയിൽ അമേരിക്ക ഒളിപ്പിച്ച രഹസ്യ ആണവ നഗരം!

തോമാശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ പുതുക്കി 'ഉർഹാ ദ്മാർ തോമ'

ലോകത്തോട് മുഖംതിരിച്ച് ഉത്തരകൊറിയവീണ്ടും വാതിലടച്ച് കിം ജോങ് ഉന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU