GENERAL NEWS

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നാടകീയ രംഗങ്ങളും സേനാംഗങ്ങളുടെ വന്‍ പ്രതിഷേധവും. കമ്മീഷണറെ നേരിട്ട് കണ്ട് പരാതി അറിയിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പൊലീസുകാരും സുരക്ഷയ്ക്ക് വിന്യസിച്ച കേന്ദ്രസേനയും തമ്മില്‍ വലിയ രീതിയിലുള്ള ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി . ഢഛ ഒക്ടോബര്‍ 23-ന് ഡല്‍ഹിയിലെ ശബ്ദാര പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സംഭവത്തില്‍ അഭിഭാഷകന് പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ കോടതി അഭിഭാഷകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകരുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ ഒക്ടോബര്‍ 28-ന് അസിസ്റ്റന്റ് കമ്മീഷണര്‍ മനസ്സി വസിഷ്ഠനെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിനെയും അടിയന്തരമായി സ്ഥലം മാറ്റി . തെറ്റൊന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ രാഷ്ട്രീയ-അഭിഭാഷക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്യായമായാണ് സ്ഥലം മാറ്റിയതെന്നാണ് പ്രതിഷേധക്കാരായ പൊലീസുകാരുടെ ആരോപണം. സ്ഥലം മാറ്റിയവരെ പഴയ ചുമതലകളിലേക്ക് അടിയന്ത

2026-11-03

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ  യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന്  മുന്നില്‍ നാടകീയ രംഗങ്ങളും സേനാംഗങ്ങളുടെ വന്‍ പ്രതിഷേധവും. കമ്മീഷണറെ നേരിട്ട് കണ്ട് പരാതി അറിയിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പൊലീസുകാരും സുരക്ഷയ്ക്ക് വിന്യസിച്ച കേന്ദ്രസേനയും തമ്മില്‍ വലിയ രീതിയിലുള്ള ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി . 

 ഒക്ടോബര്‍ 23-ന് ഡല്‍ഹിയിലെ ശബ്ദാര പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സംഭവത്തില്‍ അഭിഭാഷകന് പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ കോടതി അഭിഭാഷകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകരുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ ഒക്ടോബര്‍ 28-ന് അസിസ്റ്റന്റ് കമ്മീഷണര്‍  മനസ്സി വസിഷ്ഠനെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍  ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിനെയും അടിയന്തരമായി സ്ഥലം മാറ്റി . തെറ്റൊന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ രാഷ്ട്രീയ-അഭിഭാഷക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്യായമായാണ് സ്ഥലം മാറ്റിയതെന്നാണ് പ്രതിഷേധക്കാരായ പൊലീസുകാരുടെ ആരോപണം. സ്ഥലം മാറ്റിയവരെ പഴയ ചുമതലകളിലേക്ക് അടിയന്തരമായി തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂണിഫോം ധരിച്ചും പ്ലക്കാര്‍ഡുകള്‍ ഏന്തിയുമാണ് നൂറിലധികം വരുന്ന ഡല്‍ഹി പൊലീസിലെ  വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍  ഇന്ന്  രാവിലെയോടെ  ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ തടിച്ചുകൂടിയത് . ഉദ്യോഗസ്ഥരുടെ പ്രതിഷേധം ശക്തമായതോടെ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ന്നത്. സമരം ചെയ്യുന്ന പൊലീസുകാരെ നിയന്ത്രിക്കുന്നതിനായി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്രസേനയെയും (ജമൃമാശഹശമേൃ്യ ളീൃരല)െ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിന്യസിച്ചു. കമ്മീഷണറെ കാണാന്‍ ഗേറ്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പൊലീസുകാരെ കേന്ദ്രസേന തടഞ്ഞതോടെയാണ് ഉന്തും തള്ളും നേര്‍ക്കുനേര്‍ സംഘര്‍ഷാവസ്ഥയുമുണ്ടായത് . റോഡിലെ പ്രതിഷേധം അവസാനിപ്പിച്ച് കമ്മീഷണറുമായി അകത്ത് ചര്‍ച്ച നടത്താന്‍ ന്യൂഡല്‍ഹി ഡിസിപി സച്ചിന്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്. 2019-ല്‍ തിസ് ഹസാരി കോടതിയിലുണ്ടായ സമാനമായ പൊലീസ്-അഭിഭാഷക സംഘര്‍ഷത്തിന് ശേഷം ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന ഏറ്റവും അപൂര്‍വ്വമായ ഉദ്യോഗസ്ഥ പ്രക്ഷോഭമാണിത് .






News

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU