GENERAL NEWS

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ നരഹത്യാശ്രമത്തിന് കേസ്, ഒന്‍പത് പേര്‍ക്ക് പരിക്ക്,നാലുപേര്‍ക്ക് ഗുരുതര പരിക്ക്

2026-11-03

കോട്ടയം മുണ്ടക്കയത്ത് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റ വാഹനാപകടം മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് പൊലീസ്. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണ് യുവാവ് കാര്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂട്ടിക്കല്‍ തേന്‍പുഴ സ്വദേശി ഷാരോണിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോട്ടയം മുണ്ടക്കയത്ത് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റ വാഹനാപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് പൊലീസ.് യുവാവ് തന്റെ കാര്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂട്ടിക്കല്‍ തേന്‍പുഴ സ്വദേശി ഷാരോണിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആദ്യം സാധാരണ വാഹനാപകടമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സംഭവത്തിന് പിന്നില്‍ മനഃപൂര്‍വമായ ഇടപെടലുണ്ടെന്ന് വ്യക്തമായി.

കൂട്ടിക്കല്‍ തേന്‍പുഴ സ്വദേശി 27-കാരനായ ഷാരോണ്‍ ഓടിച്ച കാര്‍ എതിരെ വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കാറുകളിലും ഒരു സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലും വാഹനം ഇടിച്ചു. അപകടത്തില്‍ വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്നും കണ്ണടച്ചാണ് വാഹനം ഓടിച്ചതെന്നും ഷാരോണ്‍ പൊലീസിനോട് മൊഴി നല്‍കിയതായാണ് വിവരം. പരിക്കേറ്റവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തത്.

പരിക്കേറ്റ ഷാരോണ്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.





News

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU