GENERAL NEWS

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ചെയര്‍മാനായി എന്‍. പ്രശാന്ത്

2026-11-03

സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം തുടങ്ങി സുപ്രധാന വകുപ്പുകളിലെ മേധാവികളെ മാറ്റി നിയമിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്തും മാറ്റമുണ്ട്. ആകെ 35 മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രധാന വകുപ്പുകളിലെല്ലാം ഉദ്യോഗസ്ഥരെ മാറ്റി. ആഭ്യന്തരം, വിജിലന്‍സ്, ധനകാര്യം, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങിയ പ്രധാന വകുപ്പുകളിലെല്ലാം പുതിയ മേധാവികള്‍ ഉടന്‍ ചുമതലയേല്‍ക്കും. ആകെ 35 മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. ഭരണപരമായ അടിയന്തര ആവശ്യങ്ങളും ഉദ്യോഗസ്ഥരുടെ സേവന പരിചയവും കണക്കിലെടുത്താണ് ഈ വലിയ സ്ഥലംമാറ്റം നടപ്പിലാക്കിയിരിക്കുന്നത്.കെസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റി. പകരം എന്‍ പ്രശാന്തിനെ നിയമിച്ചു. കെ ആര്‍ ജ്യോതിലാല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി.ആഭ്യന്തര സെക്രട്ടറിയായിരുന്ന മിന്‍ഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക് മാറ്റി. ആരോഗ്യവകുപ്പില്‍ നിന്ന് ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് ഹനീഷിനാണ് പുതിയ ചുമതല. ഗതാഗതവകുപ്പിന്റെ ചുമതലയാണ് ഷര്‍മിള മേരി ജോസഫിന് സര്‍ക്കാര്‍ നല്‍കിയത്. അതേസമയം, എം ബീനയെ വ്യവസായ വകുപ്പ് സെക്രട്ടറിയായും സര്‍ക്കാര്‍ നിയമിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ധനകാര്യ  വകുപ്പ് സെക്രട്ടറിയായി പുതിയ സ്ഥാനത്തേക്ക് മാറ്റി നിയമിച്ചു.സംസ്ഥാന ജി.എസ്.ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന പി.ബി. നൂഹിനെ തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായാണ് പുതിയ ഉത്തരവില്‍ മാറ്റിയിട്ടുള്ളത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ജാഫര്‍ മാലിക്കിനെ പുതിയ ജി.എസ്.ടി കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.










News

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU