GENERAL NEWS

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചു; മന്ത്രി എം ലിജു

2026-11-03

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്നും പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചുവെന്നും മന്ത്രി എം ലിജു. സാമൂഹ്യ ആഘാതം നോക്കി വേണം ലൈസന്‍സ് അനുവദിക്കാന്‍ എന്നതാണ് സര്‍ക്കാര്‍ നിലപാട്. 

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്നും പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചുവെന്നും മന്ത്രി എം ലിജു പറഞ്ഞു . സാമൂഹ്യ ആഘാതം നോക്കി വേണം ലൈസന്‍സ് അനുവദിക്കാന്‍ എന്നതാണ് സര്‍ക്കാര്‍ നിലപാട്. മാര്‍ച്ച് 30 വരെ കോടതി അനുമതിയും നല്‍കി. 10 വര്‍ഷം വൈന്‍ പാര്‍ലര്‍ ആയിരുന്ന പാര്‍ലര്‍ പിന്നീട് ബാര്‍ ആവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ റിപ്പോര്‍ട്ട് തേടിയെന്നും  അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ലൈസന്‍സ് കിട്ടുക എന്നാല്‍ പ്രാഥമിക വീഴ്ച ഉണ്ട് എന്നത് വ്യക്തമാണെന്നും ലിജു പറഞ്ഞു.12 വര്‍ഷമായി ബാര്‍ അടഞ്ഞ് ബിയര്‍ പാര്‍ലറായി മാറിയ ഇടത്താണ് ലൈസന്‍സ് നല്‍കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.സസ്‌പെന്‍ഷന്‍ ശിക്ഷയല്ലയെന്നും  അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.വിജിലന്‍സ് അന്വേഷണം അടക്കമുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു .സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല.സാമൂഹ്യ ആഘാതം അടിസ്ഥാനപ്പെടുത്തിയായിരിക്കണം ലൈസന്‍സ്

അനുവദിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും മന്ത്രി പറഞ്ഞു.സ്റ്റാര്‍ ലൈസന്‍സ് വാങ്ങിയാല്‍ ഉടന്‍ ബാര്‍ ലൈസന്‍സ് എന്നത് ശരിയല്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ പോലും ലൈസന്‍സിന് വേണ്ടി അങ്ങ് ഇറങ്ങുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ അല്ല ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. വിരമിച്ച ഉദ്യോഗസ്ഥര്‍ ലൈസന്‍സിന് വേണ്ടി ഇറങ്ങേണ്ടതില്ലയെന്നും . ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു .12 വര്‍ഷം ഇല്ലാതിരുന്ന ബാര്‍ ലൈസന്‍സ് ഒരു പേപ്പര്‍ കൊടുത്താല്‍ 24 മണിക്കൂറില്‍ കിട്ടുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല. മുകള്‍ത്തട്ടില്‍ അറിയാത്ത നിലയിലായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു സിസ്റ്റം ഉണ്ടാക്കി വച്ചത് അത് തീരുത്തുമെന്നും എം ലിജു പറഞ്ഞു.









News

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU