GENERAL NEWS

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി പരാതികള്‍ ലഭിച്ചതായി അധികൃതര്‍

2026-11-03

അയര്‍ലന്‍ഡില്‍ ഹാലോവീന്‍ പരിപാടിക്കിടയില്‍ കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ ലോഹപ്പിനുകള്‍ കണ്ടെത്തി. ചോക്ലേറ്റുകളിലും ച്യൂയി മിഠായികളിലുമാണ് പിന്‍ കുത്തിവെച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതോടെ കുട്ടികളുടെ മിഠായികള്‍ പരിശോധിക്കണമെന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്.

അയര്‍ലന്‍ഡില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ കുട്ടികള്‍ക്ക് വിതരണം ചെയ്ത മിഠായികളില്‍ നിന്ന് ലോഹപ്പിനുകള്‍ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. വീടുകള്‍ കയറിയിറങ്ങി മിഠായികള്‍ ശേഖരിച്ച കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ അപകടകരമായ മിഠായികള്‍ ലഭിച്ചത്.

സ്ട്രാനോര്‍ലറില്‍ താമസിക്കുന്ന സവന്ന മക്ഡെയ്ഡിന്റെ മൂന്ന് വയസ്സുകാരനായ മകന്‍ ആര്‍ലോ ശേഖരിച്ച മിഠായികളില്‍ നാലെണ്ണത്തിലാണ് പിന്‍ കണ്ടെത്തിയത്. രണ്ട് ചോക്ലേറ്റ് ബാറുകളിലും രണ്ട് ച്യൂയി മിഠായികളിലുമായിരുന്നു ലോഹപ്പിനുകള്‍ കുത്തിവെച്ചിരുന്നത്. ഫ്രിഡ്ജിലെ മാഗ്‌നറ്റ് ഉപയോഗിച്ച് മിഠായികള്‍ പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊതികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.

ബല്ലിബോഫെയില്‍ താമസിക്കുന്ന ഫിലിപ്പ ഫാള്‍സിന്റെ മകന്‍ ജോഷ്വയ്ക്ക് ലഭിച്ച ചോക്ലേറ്റിലും പിന്‍ കണ്ടെത്തി. എന്നാല്‍ മാഗ്‌നറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇത് തിരിച്ചറിയാനായില്ല. ചോക്ലേറ്റ് കഴിക്കാന്‍ തുടങ്ങുന്നതിനിടെ വെളിച്ചം തട്ടിയപ്പോഴാണ് പിന്‍ ശ്രദ്ധയില്‍പ്പെട്ടത്.

അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്ക് ലഭിക്കുന്ന മിഠായികള്‍ കൃത്യമായി പരിശോധിക്കണമെന്ന് അമ്മമാര്‍ മുന്നറിയിപ്പ് നല്‍കി. പ്രാദേശിക കൗണ്‍സിലര്‍ ഡക്കോട്ട നിക് മിയാന്‍മാനും സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ക്ക് മിഠായി നല്‍കുന്ന ആഘോഷങ്ങളില്‍ പോലും സുരക്ഷയെക്കുറിച്ച് മാതാപിതാക്കള്‍ ഭയപ്പെടേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ പ്രതികരണം.

കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുകയാണ്.




News

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU