GENERAL NEWS

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം

2026-11-03

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം.  എട്ട് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള  കരാറിലാണ്   ഒപ്പ്വെച്ചിരിക്കുന്നത് . പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ പുതിയ പദ്ധതിക്ക് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍  .

ഇന്ത്യന്‍ നാവികസേനയ്ക്കായി എട്ട് നെക്സ്റ്റ് ജനറേഷന്‍ കോര്‍വെറ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാറിലാണ് ധാരണയായത് . കരാര്‍ പ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ലിമിറ്റഡ് അഥവാ ജിആര്‍എസ്ഇ അഞ്ച് കപ്പലുകള്‍ നിര്‍മ്മിക്കും. കൂടാതെ ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് മൂന്ന് കപ്പലുകളുടെ നിര്‍മ്മാണച്ചുമതല നിര്‍വഹിക്കുന്നതിലും ധാരണയായി . ദില്ലിയിലെ  കര്‍ത്തവ്യ ഭവന്‍ രണ്ടില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും തെരഞ്ഞെടുക്കപ്പെട്ട പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ആദ്യ പദ്ധതിയാണിത്. അത്യാധുനിക മിസൈലുകള്‍, ആയുധ സംവിധാനങ്ങള്‍, നിരീക്ഷണ സെന്‍സറുകള്‍ എന്നിവയാണ്  പുതിയ യുദ്ധക്കപ്പലുകളുടെ പ്രത്യേകതകള്‍ . ആകാശത്തുനിന്നും കടലില്‍നിന്നും വെള്ളത്തിനടിയില്‍നിന്നുമുള്ള ഭീഷണികളെ നേരിടാനും  ഇവയ്ക്ക് കഴിയും . സമുദ്രവ്യാപാര പാതകളുടെ സുരക്ഷ, ശത്രുകപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കുമെതിരായ പ്രതിരോധം, തീരസംരക്ഷണം, സമുദ്രനിരീക്ഷണം തുടങ്ങിയവയാണ് പ്രധാന ദൗത്യങ്ങള്‍. പദ്ധതി രാജ്യത്തെ കപ്പല്‍നിര്‍മാണ മേഖലയ്ക്കും വലിയ ഉണര്‍വേകുമെന്നാണ്  വിലയിരുത്തപ്പെടുന്നത്  . അടുത്ത പത്തുവര്‍ഷത്തിനിടെ കപ്പല്‍ശാലകളില്‍ 72 ലക്ഷം തൊഴില്‍ദിനങ്ങളും അനുബന്ധ വ്യവസായങ്ങളിലും ചെറുകിട-ഇടത്തരം സംരംഭങ്ങളിലും 460 ലക്ഷം തൊഴില്‍ദിനങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ നിര്‍മിത സാമഗ്രികളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പ്രതിരോധ ഉല്‍പ്പാദനത്തിലെ സ്വയംപര്യാപ്തതയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കും .




News

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU