GENERAL NEWS
പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്
2026-11-03
പേവിഷബാധയേറ്റുള്ള എട്ടുവയസുകാരി നിയ ഫൈസലിന്റെ മരണത്തില്‍, ചികിത്സ പിഴവില്ലെന്നു ക്രൈംബ്രാഞ്ച്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ ഡോസ് കൃത്യമായി നല്‍കിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇമ്മ്യൂണോഗ്ലോബുലിന്‍ ഇന്‍ജെക്റ്റ് ചെയ്തതില്‍ പിഴവ് ഉണ്ടായെന്നായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി.
പേവിഷബാധയേറ്റുള്ള എട്ടുവയസുകാരി നിയ ഫൈസലിന്റെ മരണത്തില്‍ ചികിത്സ പിഴവില്ലെന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ . പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ ഡോസ് കൃത്യമായി നല്‍കിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത് . റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയിട്ടുണ്ട് .2025 മെയ് മാസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എട്ട് വയസുകാരി മരിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് കുന്നിക്കോട് വിളക്കുടിയില്‍ വീടിന് സമീപത്ത് വെച്ച് നിയ ഫൈസലിനെ തെരുവുനായ കടിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിന്‍ വാക്‌സിന്‍ കൃത്യമായി നല്‍കിയില്ലെന്നും പരിചരണത്തില്‍ അലംഭാവം ഉണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.എന്നാല്‍, ചികിത്സ പിഴവുണ്ടായില്ലെന്നും വാക്സിന്‍ കൃത്യമായി നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തല്‍.കുട്ടിയുടെ ഭാരത്തിന് അനുസരിച്ചുള്ള മരുന്ന് നല്‍കിയെന്നും മെഡിക്കല്‍ ബോര്‍ഡ് നിഗമനങ്ങള്‍ക്ക് ശേഷം മാത്രമെ ചികിത്സ പിഴവ് സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിയു എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
News
ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...
ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...
ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...
മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...
അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...
'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...
