GENERAL NEWS

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ അതിജീവനഗാഥ

2026-11-03

 ഇറാനില്‍ അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ട പതിനാറുകാരിയായ സേവ്ദയുടെയും, മകളുടെ മരണത്തിന് നീതിതേടി ഭരണകൂടത്തിനെതിരെ ഒറ്റയാള്‍ സൈന്യമായി പോരാടുന്ന അമ്മ സമിരയുടെയും ഹൃദയഭേദകമായ കഥയാണ് ഇത്. ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാത്ത, കോസ്‌മെറ്റിക്‌സ് വില്‍പ്പന നടത്തി ജീവിച്ചിരുന്ന സാധാരണക്കാരിയായ ഒരു സ്ത്രീ, തന്റെ ഏക മകളുടെ ദാരുണമായ കൊലപാതകത്തോടെ എങ്ങനെയാണ് ഭരണകൂടത്തിന്റെ പേടിസ്വപ്‌നമായി മാറിയതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയത്തോട് ഒട്ടും ആഭിമുഖ്യമില്ലാതെ, കോസ്‌മെറ്റിക്‌സ് വില്‍പ്പനയുമായി ടെഹ്‌റാനിലെ സാധാരണ ജീവിതം നയിച്ചിരുന്ന സമിര എന്ന അമ്മയുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞത് ജനുവരി ഒമ്പതാം തീയതിയായിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സുരക്ഷാ സേനയുടെ സ്‌നിപ്പറുടെ വെടിയേറ്റു ദാരുണമായി കൊല്ലപ്പെട്ടത് സമിരയുടെ പതിനാറുകാരിയായ ഏക മകള്‍ സേവ്ദയാണ്. റെസ പഹ്‌ലവിയുടെ ആഹ്വാനം അനുസരിച്ച് പ്രക്ഷോഭത്തിനിടയില്‍ ഇറങ്ങിയ കൗമാരക്കാരിയായ മകള്‍ ചവറ്റുകുട്ടയുടെ മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ, ഹൃദയം തുളച്ചുകയറിയ വെടിയുണ്ടയിലൂടെയാണ് ജീവന്‍ വെടിഞ്ഞത്. മകളുടെ ജീവന്‍ നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളും രാജ്യത്ത് സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മകളുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ തളര്‍ന്നുപോകാതെ, മൃതദേഹം കണ്ടെത്താന്‍ പോലും ഭരണകൂടം വലിയ തടസ്സങ്ങളാണ് സൃഷ്ടിച്ചതെന്ന് സമിര പറയുന്നു. ടെഹ്‌റാനിലെ ഏറ്റവും വലിയ മോര്‍ച്ചറിയിലെ അശാസ്ത്രീയമായി കൂട്ടിയിട്ട ബോഡി ബാഗുകള്‍ക്കിടയില്‍ നിന്നും മകളുടെ ജഡം കണ്ടെത്താന്‍ ദിവസങ്ങളോളം ആ അമ്മയ്ക്ക് നെട്ടോട്ടമോടേണ്ടി വന്നു. ഒടുവില്‍ മൂന്ന് മൃതദേഹങ്ങള്‍ക്കിടയില്‍ ഞെരുക്കപ്പെട്ട നിലയിലാണ് സേവ്ദയുടെ ചേതനയറ്റ ശരീരം സമിര കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം വിട്ടുകിട്ടുന്നതിനായി ഇറാന്‍ സുരക്ഷാ സേനയും രഹസ്യാന്വേഷണ വിഭാഗവും കടുത്ത മാനസിക പീഡനങ്ങളാണ് ആ അമ്മയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. സേവ്ദയെ പ്രക്ഷോഭകാരികളോ ഭീകരവാദികളോ ആണ് കൊലപ്പെടുത്തിയത് എന്ന് കള്ളസാക്ഷി പറഞ്ഞാല്‍ രക്തസാക്ഷിയായി പ്രഖ്യാപിക്കാമെന്നും വീടും മറ്റ് ആനുകൂല്യങ്ങളും നല്‍കാമെന്നും അധികാരികള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ മകളുടെ രക്തം വിറ്റ് ജീവിക്കാന്‍ തയ്യാറാകാതിരുന്ന സമിര ആ വംശഹത്യയുടെയും പൊള്ളത്തരങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ ലോകത്തോട് വിളിച്ചുപറയാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഭീഷണിയും പീഡനവും ഇരട്ടിയായി. സേവ്ദയുടെ 40ാം ദിവസത്തെ ചടങ്ങിന് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്യപ്പെടുമെന്നുറപ്പായ സാഹചര്യത്തിലാണ് സമിര കടുത്ത തീരുമാനമെടുത്തത്. തോക്കുകളേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച്, കടത്തുകാരുടെ സഹായത്തോടെ നദികളും അപകടം പിടിച്ച മഞ്ഞുമൂടിയ പര്‍വ്വത നിരകളും കാല്‍നടയായി താണ്ടിയാണ് അവള്‍ നാടുവിട്ടത്. ഈ പലായനത്തിനിടയില്‍ ആ കൊക്കകള്‍ക്കിടയിലൂടെയുള്ള ദുരിതയാത്ര അവള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിദേശത്ത് സുരക്ഷിതമായ ഒളിത്താവളത്തിലെത്തിയ ശേഷവും തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ സമിര തയ്യാറായില്ല. ഇറാനില്‍ വെടിവെപ്പ് നടത്തിയ സുരക്ഷാ സേനാ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ അവള്‍ ഓണ്‍ലൈനിലൂടെ ഓരോന്നായി പുറത്തുവിടാന്‍ തുടങ്ങി.

വധശിക്ഷ വരെ ലഭിക്കാവുന്ന 'മൊഹാരെബെ' (ദൈവത്തിനെതിരെയുള്ള യുദ്ധം) അടക്കമുള്ള കുറ്റങ്ങളാണ് ഭരണകൂടം സമിരയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇതിനിടയില്‍ സമിര പേര് വെളിപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, സമിരയുടെ ഒളിത്താവളം കാണിച്ചുകൊടുക്കുന്നവര്‍ക്ക് ഭരണകൂട അനുകൂലികള്‍ വന്‍ തുക പാരിതോഷികവും പ്രഖ്യാപിച്ചു. സേവ്ദയുടെ 17ാം ജ•ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഐ.ആര്‍.ജി.സി അറസ്റ്റ് ചെയ്യുകയും, ശവകുടീരം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെങ്കിലും സമിര പി•ാറാന്‍ തയ്യാറല്ല. എല്ലാ ഭയങ്ങളെയും വകവെച്ച് തന്റെ അവസാന ശ്വാസം വരെ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ക്രൂരതകള്‍ക്കെതിരെ പൊരുതുന്ന ഒരു ഒറ്റയാള്‍ സൈന്യമായി ഈ അമ്മ ലോകത്തിന് മുന്നില്‍ നിലകൊള്ളുകയാണ്.




News

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, പുതിയ ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ ...

പേവിഷബാധയേറ്റുള്ള നിയ ഫൈസലിന്റെ മരണം, ചികിത്സ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച്

മുണ്ടക്കയത്തെ വാഹനാപകടം മനഃപൂര്‍വമെന്ന് പൊലീസ് കാര്‍ ഓടിച്ചത് ആത്മഹത്യാശ്രമത്തിനെന്ന് മൊഴി ഷാരോണിനെതിരെ ...

അപ്രതീക്ഷിത സ്ഥലംമാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഐ.ടി.ഒ യിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ...

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

VIDEO NEWS

യുദ്ധ ഭീതി അതീവ രൂക്ഷം ജനങ്ങളെ യുദ്ധ സജ്ജരാക്കി ഇറാന്‍ ഇറാനില്‍ സംഭവിക്കുന്നത് | US iran war

ആയിരക്കണക്കിന് കുട്ടിവിശുദ്ധരുടെ സംഗമ ഭൂമിയായി മൈലപ്ര | Mylapra AllSaintsDay

നാടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ | VAIKKUNERAM VARTHA NERAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU