GENERAL NEWS

കസ്റ്റഡിയിലെടുത്ത ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം , വിജിലന്‍സ് ഉത്തരമേഖല എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം

2026-11-04

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍, കസ്റ്റഡിയിലെടുത്ത ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം വിദഗ്ധരുടെ സഹായം തേടി . സ്വകാര്യ കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ പദ്ധതികളുടെ കരാറുകള്‍ നല്‍കിയെന്നാണ് ആരോപണത്തിലാണ് അന്വേഷണം 

 പി.പി. ദിവ്യ പ്രസിഡന്റായിരുന്ന കാലത്ത്, ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ 'കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ പദ്ധതികളുടെ കരാറുകള്‍ നല്‍കിയെന്നാണ് ആരോപണം . കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊഡുലാര്‍ ടോയ്ലറ്റ് നിര്‍മാണം, എ.ബി.സി  കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് നിര്‍ണായക ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കരാര്‍ ലഭിച്ച കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി പി.പി. ദിവ്യയുടെ ബിനാമി കമ്പനിയാണെന്ന് കാണിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം . പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക്  വഴിയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് ഈ കരാറുകള്‍ ലഭിച്ചത് എന്നതിനാല്‍ സില്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. കൂടാതെ ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് . വിജിലന്‍സ് ഉത്തരമേഖല എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ ഈ അഴിമതി ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നത്. 






News

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍, അടിയന്തരവാദം അനുവദിച്ചില്ല; ...

ചാലിയാറില്‍ കാട്ടാനകളെ കാടുകയറ്റാന്‍ പ്രത്യേക ദൗത്യം ഈ മാസം 12-ന് ആദ്യഘട്ടം ആരംഭിക്കും പൊക്കോട് വനമേഖലയിലെ ...

വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യം , തൊടുപുഴയില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്

പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററും എഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...

ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...

ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...

VIDEO NEWS

ട്രംപിന് തിരിച്ചടി .അമേരിക്കയിൽ നീല തരംഗം വാർത്തകളും വിശകലനവുമായി ഈ സമയത്തെ വാർത്തകൾ

ഇസ്രായേല്‍ പ്രധാനമന്ത്രി വെടിയേറ്റു വീണു1995 നവംബര്‍ 4 ല്‍ സംഭവിച്ചത് | Annu Innu | Nov 4

ശുദ്ധീകരണ സ്ഥലത്ത് നിന്ന് സഹോദരിയുടെ സന്ദർശനം!അവൾ വെളിപ്പെടുത്തിയ കാര്യം... | Br Santhosh Karumathra

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU