GENERAL NEWS
ചാലിയാറില്‍ കാട്ടാനകളെ കാടുകയറ്റാന്‍ പ്രത്യേക ദൗത്യം ഈ മാസം 12-ന് ആദ്യഘട്ടം ആരംഭിക്കും പൊക്കോട് വനമേഖലയിലെ ആനകളെ മാറ്റും ആനകളെ എടക്കോട് വനമേഖലയിലേക്ക് മാറ്റാന്‍ തീരുമാനം നാല് മുതല്‍ പതിനൊന്ന് വരെ ആനകളുണ്ടെന്ന് വനം വകുപ്പ്
2026-11-04
നിലമ്പൂര്‍ ചാലിയാറില്‍ രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരമായി ആനകളെ ഉള്‍വനത്തിലേക്ക് മാറ്റാന്‍ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. ഈ മാസം 12-ന് പ്രത്യേക ദൗത്യത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. പൊക്കോട് വനമേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ എടക്കോട് വനമേഖലയിലേക്ക് മാറ്റാനാണ് തീരുമാനം. കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി.
നിലമ്പൂര്‍ ചാലിയാറില്‍ രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരമായി കാട്ടാനകളെ കാടുകയറ്റാനുള്ള പ്രത്യേക ദൗത്യത്തിന് വനം വകുപ്പ് പച്ചക്കൊടി കാട്ടി.ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് വനം വകുപ്പ് തീരുമാനം അറിയിച്ചത്.അകമ്പാടം വനം സ്റ്റേഷന് പരിധിയിലെ പൊക്കോട് വനമേഖലയില്‍ നാല് മുതല്‍ പതിനൊന്ന് വരെ ആനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇവയെ എടക്കോട് വനമേഖലയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ആനകള്‍ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പരിചയസമ്പന്നരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം.ആനകളെ പ്രത്യേകമായി നിശ്ചയിച്ച സ്ഥലത്തെത്തിച്ച് ഭക്ഷണസൗകര്യം ഒരുക്കും. തുടര്‍ന്ന് അടുത്ത ദിവസം അവിടെനിന്ന് ഉള്‍വനത്തിലേക്ക് കയറ്റിവിടാനാണ് പദ്ധതി. സ്കൂള്‍ കുട്ടികളുടെ സുരക്ഷ കൂടി പരിഗണിച്ചായിരിക്കും ദൗത്യം നടപ്പാക്കുക. കുട്ടികള്‍ ക്ലാസിലെത്തിയ ശേഷമാകും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. സ്കൂള്‍ വിടുന്നതിന് മുന്‍പ് ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനം.കാട്ടാനകള്‍ ജനവാസ മേഖലയോട് ചേര്‍ന്ന് തമ്പടിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ കൃഷിനാശവും ആശങ്കയും സൃഷ്ടിക്കുന്നുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വന്യമൃഗശല്യം പൂര്‍ണമായി തടയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ആനകളെ ഉള്‍വനത്തിലേക്ക് മാറ്റുകയെന്നതാണ് നിലവിലെ പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ സമാനമായ ദൗത്യം പരാജയപ്പെട്ടിരുന്നു. ഇത്തവണ ആവശ്യമായ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ദൗത്യത്തിന്റെ അന്തിമ രൂപം തീരുമാനിക്കാന്‍ ഈ മാസം പത്തിന് വീണ്ടും യോഗം ചേരും. വനം വകുപ്പും പഞ്ചായത്തും സംയുക്തമായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുക.പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
News
കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍, അടിയന്തരവാദം അനുവദിച്ചില്ല; ...
വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യം , തൊടുപുഴയില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്
കസ്റ്റഡിയിലെടുത്ത ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം , വിജിലന്‍സ് ഉത്തരമേഖല എസ്.പിയുടെ ...
പ്രശസ്ത ഫുട്ബോള്‍ കമന്റേറ്ററും എഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
ഇറാനിലെ ഭരണകൂട ഭീകരതയ്ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന് പണയപ്പെടുത്തിയ ഒരമ്മയുടെ ...
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...
ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...
ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...
